
മെൽബൺ :- നാടിനെ ദുഖത്തിലാഴ്ത്തിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും സ്വാന്തനമായി പൂഞ്ഞാർ എം എൽ എ സെബാസ്‌റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് (എം) ദുരിതാശ്വാസ ഫണ്ടുകൾ സ്വരൂപിച്ചു കൊണ്ട് പത്തു വീടുകൾ നിർമ്മിച്ചു നല്കുന്നതിന് തീരുമാനമെടുത്തിരുന്നു ഈ മഹത് പദ്ധതിയുമായി ചേർന്നു പ്രവർത്തിയ്ക്കുവാൻ പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ ഘടകവും തീരുമാനിച്ചതിന്റെ ഭാഗമായി ആദ്യഗഡുവായ രണ്ടര ലക്ഷം രൂപ വിക്ടോറിയ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്ബ് തീക്കോയിൽ വച്ച് നടന്ന പാർട്ടി യോഗത്തിൽ വച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെയും മറ്റു ബഹുമാന്യരായ നേതാക്കൻമാരുടെയും സാന്നിദ്ധ്യത്തിൽ കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി യ്ക്കു കൈമാറി. സിബിച്ചൻ ജോസഫ്, കെന്ന ടി പട്ടുമാക്കിൽ, ഷാജു ജോൺ, റോബിൻ ജോസ്, ബൈജു സൈമൺ, ഹാജു തോമസ്, , ജലേഷ് എബ്രഹാം , ജോസി സ്റ്റീഫൻ, മഞ്ചു പാല കുന്നേൽ, സാജു മാത്യു, അജേഷ് ചെറിയാൻ ,ജോജി കാനാട്ട്, ജീനോ ജോസ് , ജിബിൻ ജോസഫ്, ഷെറിൻ , ഷാജി ഈഴക്കുന്നേൽ, സിബി സെബാസ്റ്റ്യൻ, റിന്റോ ജോസഫ്, അജോ ജോൺ, ബിജു തോമസ്, ജേക്കബ് മത്തായി,ടോം തോമസ് , ടോം ജോസഫ് എന്നിവർ ഫണ്ടു സമാഹരണത്തിനു നേതൃത്വം നല്കി. കേരള കോൺഗ്രസ്സ് പാർട്ടിയെയും മാണി സാറിനെയും സ്നേഹിയ്ക്കുന്ന ഏല്ലാവരുടെയും വിലയേറിയ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിയ്ക്കുന്നതായി പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷർ ജിൻസ് ജയിംസ് എന്നിവർ പറഞ്ഞു.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ