
പെർത്ത്: കെ റെയിൽ കേരളത്തിന് അനിവാര്യമോ. പ്രവാസികൾക്കും പറയാനുണ്ട്, എന്ന വിഷയത്തിൽ പ്രിയദർശിനി പെർത്ത് അണിയിച്ചൊരുക്കുന്ന സംവാദത്തിലേക്ക് ഏവർക്കും സ്വാഗതം. ഏപ്രിൽ 18 -ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ ഐഎസ്ഡബ്ല്യുഎ ഹാളിൽ വച്ചാണ് സംവാദം നടക്കുക. സാംസ്‌കാരിക മേഖലയിൽ ഉള്ളവരും, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു ആളുകൾ പങ്കെടുക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. ഓട്രേലിയയിൽ ഉള്ള ആർക്കും ഞങ്ങളുടെ FB പേജിൽ നിങ്ങളുടെ അഭിപ്രായം രേഖപെടുത്താൻ അവസരം ഉണ്ടായിരിക്കും. https://www.facebook.com/100076695844133/posts/135296989036829/ താങ്കൾ അനുകൂലിക്കുന്നു എങ്കിൽ എന്തുകൊണ്ട് എന്ന് വ്യക്തമാക്കണം. എതിർക്കുന്നു എങ്കിൽ. എന്തുകൊണ്ട് എന്നും വ്യക്തമാക്കണം.
റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഇ-മെയിലിലൂടെ ഇന്നുതന്നെ അപേക്ഷിക്കുക. നിങ്ങളുടെ എല്ലാവരുടെയും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കുന്നു. priyadarshiniperth@gmail.com