NSW- ലെ സ്കൂളുകൾ തുറക്കുന്നത് ഒരാഴ്ച മുന്നോട്ടാക്കി

സിഡ്നി: ന്യൂ സൌത്ത് വെയിൽസിലെ സ്കൂളുകൾ തുറക്കുന്നത് ഒരാഴ്ച മുന്നോട്ടാക്കി.  പുതുക്കിയ തീയതി അനുസരിച്ച് Kindergarten, Year 1,Year 12 എന്നിവ ഒക്ടോബർ 18-ന് തുറക്കും. Year 2, Year 6,Year 11 എന്നീ ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 25-ന് സ്കൂളിലേക്ക് മടങ്ങാം. ബാക്കിയുള്ള ക്ലാസുകൾ നവംബർ ഒന്ന് മുതൽ ആരംഭിക്കും. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം.