ജലമലിനീകരണ സാധ്യതയെ തുടർന്ന് ആയിരക്കണക്കിന് വിക്ടോറിയക്കാർക്ക് കൂടിവെള്ളമില്ല

മെൽബൺ: ഇന്നലെയുണ്ടായ കൊടുങ്കാറ്റിനെതുടർന്നുള്ള ജല മലിനീകരണ ഭീഷണിയെത്തുടർന്ന് ആയിരക്കണക്കിന് വിക്ടോറിയക്കാർക്ക് കൂടിവെള്ളമില്ല. മെൽബണിന്റെ വടക്ക്, കിഴക്ക് ഭാഗത്തുള്ള നൂറോളം സബർബുകളിലുള്ള ആളുകളോട് ജലവിതരണത്തിൽ എന്തെങ്കിലും മലിനീകരണം ഉണ്ടായാൽ അവരുടെ പൈപ്പ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ അധികാരികൾ ആവശ്യപ്പെടുന്നു. എന്നാൽ പല വീടുകൾക്കും ഇപ്പോഴും വൈദ്യുതിയില്ലാത്തതിനാൽ , വെള്ളം തിളപ്പിക്കാൻ കഴിയുന്നില്ല. ഇവിടെയൊക്കെ ടാങ്കറുകളിലൂടെയുള്ള വിതരണം വർദ്ധിപ്പിക്കുകയാണ്. എപ്പോഴാണ് വൈദ്യുതി പുനസ്ഥാപിക്കുകയെന്നതിൽ ആശയക്കുഴപ്പമുണ്ട്. പലയിടത്തും സൂപ്പർമാർക്കററ്റിൽ കുടിവെള്ളം സ്റ്റോക്ക് ഇല്ലാതെയായിരിക്കുകയാണ്. അതോടൊപ്പം ചിലയിടത്ത് അമിതലാഭം, പൂഴ്ത്തിവയ്പ്പ് എന്നിവയുടെ റിപ്പോർട്ടുകളും ഉണ്ട്.