രണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കേസുകൾ

മെൽബൺ: രണ്ട് മാസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ ദൈനംദിന കോവിഡ് കേസുകളാണ് വിക്ടോറിയയിൽ ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94 കേസുകളാണ് റിപ്പോർട്ട് ചെയ്തത്, മരണസംഖ്യ 18. ഏകദേശം രണ്ട് മാസത്തിനുള്ളിൽ ദൈനംദിന കണക്കുകൾ 100 ൽ താഴെയാകുന്നത് ഇന്നാണ്. വിക്ടോറിയ അവസാനമായി ഇരട്ട അക്ക കണക്കുകൾ രേഖപ്പെടുത്തിയത് ജൂലൈ 5 നാണ്. വിക്ടോറിയയിൽ ഇപ്പോൾ 500 ലധികം കൊറോണ വൈറസ് മരണങ്ങളും, രാജ്യവ്യാപകമായി 600 ലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്.