Posted in LATEST UPDATES, News : Australia കാട്ടുതീ മൂലം നഷ്ടം നേരിട്ടവരെ സഹായിക്കുവാന്‍ ഒത്തുചേരുന്നു Published Date: February 5, 2020 സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം നഷ്ടം നേരിട്ടവരെ സഹായിക്കുവാന്‍ വേണ്ടി മലയാളികള്‍ ഒത്തുചേരുന്നു. ഞായര്‍, 16 ഫെബ്രുവരി 2020, വൈകുന്നേരം 5 മുതല്‍ 8 മണി വരെ. സ്ഥലം:- 49 Kildare Road, Blacktown അനൌപചാരിക അന്തരീക്ഷത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഈ ഒത്തുചേരലിന്‍റെ നടപടിക്രമം താഴെക്കാണുന്ന വിധം. • കാട്ടുതീ കെടുതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു പ്രഭാഷണം • കെടുതിയില്‍പ്പെട്ടവര്‍ക്ക് ഇതിനകം സഹായം നല്‍കിയ ചില സന്നദ്ധസേവകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു. • തീ മൂലം നഷ്ടം നേരിട്ട ഒരാള്‍ തന്‍റെ അനുഭവം വിവരിക്കുന്നു. • സന്നദ്ധസേവകരെ അനുമോദിക്കല്‍. • നമുക്ക് മുന്നോട്ട് എന്തു ചെയ്യുവാന്‍ കഴിയും എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ആരെയെങ്കിലും അറിയിക്കുവാന്‍ അപേക്ഷിക്കുന്നു. Faisal Malikulam – 0451 123 526 Anand Antony – 0414 491 765