കാശ്മീര്‍ വിഭജനം സമാധാനവും വികസനവും കൊണ്ടുവരുമോ?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കിവയിരുന്ന ഭരണഘടനയുടെ ആര്ട്ടിശക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയ മോദി സർക്കാരിന്‍റെ   നടപടിയെ ചരിത്രപരമായ നീക്കം എന്നു വിശേഷിപ്പിക്കാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും നിർണായകമായ നീക്കങ്ങളിലൊന്നാണിത്. ഇനി മുതല്‍ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ജമ്മു കശ്മീരിനും ബാധകമാകും. ഇതോടെ, ജമ്മു കശ്മീർ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്. അതോടൊപ്പം ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ് . ജമ്മു കശ്മീരെന്ന നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശവും ലഡാക്കെന്ന നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശവുമായാണ് സംസ്ഥാനത്തെ വിഭജിച്ചിരിക്കുന്നത്. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി നേടി അധികാരത്തിലെത്തിയ മോദി സര്ക്കാര്‍ , ബ.ജെ.പിയുടെയും സംഘപരിവാറിന്‍റെയും  ലക്ഷ്യങ്ങളിലൊന്ന് നടപ്പാക്കിയിരിക്കുകയാണ്.

ഏഴ് പതിറ്റാണ്ട് കാലമായി സംഘപരിവാര്‍ അക്ഷീണം പ്രയത്നിക്കുകയായിരുന്ന ഒരു കാര്യമാണ് മോദി ഇപ്പോള്‍ നടപ്പാക്കിയത്. സ്വന്തമായി ഭരണഘടനയും പതാകയുമുണ്ടായിരുന്ന കാശ്മീരിൽ, അവിടത്തെ പൗരൻമാർ അനുഭവിച്ച് വന്നിരുന്ന വിശേഷാധികാരങ്ങൾ കൂടിയാണ് ഇപ്പോള്‍ ഇല്ലാതാവുന്നത്.ഇനി മുതല്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യൻ പതാകയും ഉപയോഗിക്കണം. ഇന്ത്യയില്‍ ഉടനീളം ബാധകമായ നിയമവ്യവസ്ഥ തന്നെയായിരിക്കും ഇനി കശ്മീരിലും ഉണ്ടാവുക. അതായത് ഇനി അവര്‍ ഇന്ത്യന്‍ പൌരന്മാരായി ജീവിക്കണം. അതോടൊപ്പം ഏതൊരു ഇന്ത്യന്‍ പൗരനും ഇനി ജമ്മു-കശ്മീരിലും ലഡാക്കിലും സ്ഥലം വാങ്ങാനും വില്ക്കാനും സാധിക്കും, ആര്ക്കുവേണമെങ്കിലും അവിടെ ജോലി നേടാനും ജോലി ചെയ്യുവാനും സാധിക്കും. ജമ്മു-കശ്മീനും ലഡാക്കിനും വെളിയിലുള്ള പുരുഷനെ വിവാഹം കഴിച്ചാല്‍ കശ്മീരിയായ സ്ത്രീക്ക് അവളുടെ അവകാശങ്ങൾ ഇനി മുതല്‍ നിഷേധിക്കപ്പെടില്ല.അങ്ങനെ ഒട്ടനവധി മാറ്റങ്ങളാണ് മോദി സര്ക്കാരിന്‍റെ   ഈ തീരുമാനം മൂലം നടപ്പാകാന്‍ പോകുന്നത്.

മോദി സര്ക്കാരിന്‍റെ   ഈ നടപടികള്‍ മൂലം, ജമ്മു കശ്മീരില്‍ എന്തൊക്കെ മാറ്റങ്ങലാണ് സംഭവിക്കാന്‍ പോകുന്നത്, താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമോ, തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്ന ചോദ്യങ്ങള്‍. മോദിയുടെ ഈ തീരുമാനങ്ങളിലൂടെ കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിക്കുകയാണെങ്കില്‍ മോദിയെ ചരിത്രത്തില്‍ രേഖപെടുത്തുന്നത് കാശ്മീരിന്‍റെ  പേരിലായിരിക്കും. ജമ്മു കശ്മീരില്‍ പുതുയുഗം ആരംഭിക്കുമെന്നും ജനാധിപത്യം ആത്യന്തിക വിജയം കൈവരിക്കും എന്നുമാണ് മോദിയുടെ പ്രതീക്ഷയും
വാഗ്ദാനവും. ഭീകരതയും വിഘടനവാദവും മൂലം തകര്ന്ന ഈ സുന്ദര സംസ്ഥാനത്തിന്‍റെ  വികസനത്തിനും വളര്ച്ച ക്കും , സാമൂഹിക പുരോഗതിക്കും ഈ നടപടി ഉപകരിക്കുമെന്നാണ് ബി.ജെ.യുടെ നിലപാട്. പണ്ട് നോട്ടു നിരോധന സമയത്തെ വാഗ്ദാനം പോലെയകാതിരുന്നാല്‍ മതി. പ്രതിപക്ഷ കക്ഷികള്‍ പല തട്ടിലാണ്.മുഖ്യ പ്രതിപക്ഷമായ കൊണ്ഗ്രെസ് ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്‌.അനുകൂലിക്കാനും പ്രതികൂലിക്കാനും പറ്റാത്ത അവസ്ഥയിലാണ്. എഴുപതു വർഷത്തോളം കാശ്മീർ പ്രത്യേക ഭരണഘടനയും പതാകയുമുള്ള സംസ്ഥാനമായി തുടർന്നു,എന്നിട്ടും എന്നും ഇവിടെ അശാന്തിയുടെ താഴ്‌വര, ആയിരുന്നു.ഒരു പക്ഷെ കശ്മീരികള്‍ യഥാര്ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഇനിയായിരിക്കും.

പാകിസ്ഥാന് കാശ്മീരിനെ എന്നും ഭീകരത പരത്താനുള്ള ആയുധമാക്കുകയാണ് ചെയ്‌തുപോരുന്നത്.മോദിയുടെ കശ്മീര്‍ വിഭജനം പാകിസ്ഥാനുള്ള ശക്തമായ താക്കീതാണ്. കാശ്മീരില്‍ വിചാരിച്ചതു പോലെ പ്രതിഷേധമൊന്നും കാണാഞ്ഞപ്പോള്‍ പ്രകോപനം വളര്ത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും അവയൊന്നും വിജയിച്ചില്ല മാത്രമല്ല ലോകരാഷ്ട്രങ്ങൾ കാശ്മീർ വിഷയത്തിൽ മോദി സർക്കാർ എടുത്തിരിക്കുന്ന നടപടിയെ വിമർശിക്കാത്തതും പ്രത്യേകം ശ്രദ്ധേയമാണ്.

വാല്ക്കഷണം: കശ്‌മീര്‍ വിഭജനത്തില്‍ എതിര്പ്പ അറിയിച്ച് ചൈന. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന.അതിനു ബെയ്‌ജിങ്ങിനെ ഇന്ത്യയുടെ മുപ്പതാമത്തെ സംസ്ഥാനമായി ഒന്നും അല്ലല്ലോ ഇന്ത്യ പ്രഖ്യാപിച്ചത്?