ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ ഇലക്ഷനിൽ എമിലി കിമ്മിന് അട്ടിമറി ജയം.

ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ ഇലക്ഷനിൽ എമിലി കിമ്മിന് അട്ടിമറി ജയം.

ബ്രിസ്‌ബേൻ: സിറ്റി കൗൺസിൽ ഇലക്ഷനിൽ ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ എമിലി കിം, കാലംവേൽ വാർഡിൽ അട്ടിമറി വിജയം സ്വന്തമാക്കി. ലിബറൽ നാഷണൽ പാർട്ടിയുടെ എയ്ഞ്ചല ഓവൻ ആയിരുന്നു എമിലിയുടെ എതിരാളി.

2008 മുതൽ തുടർച്ചയായ പതിനാറു വർഷമായി ലിബറൽ പാർട്ടി വെന്നിക്കൊടി പാറിച്ച വാർഡിലാണ്, യുവത്വത്തിന്റെ മുഖമായി എത്തിയ എമിലി കിം, പരിചയ സമ്പന്നയായ എയ്ഞ്ചല ഓവന്റെ വിജയ തേരോട്ടത്തിനു കടിഞ്ഞാണിട്ടത്.

ബ്രിസ്ബണിലെ ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനും ശക്തമായ വേരോട്ടമുള്ള നഗരപ്രാന്തപ്രദേശങ്ങളായ പാർകിൻസൺ, അൾജിസ്റ്റർ, ഡ്രൂവേൽ, സ്ട്രെറ്റൺ, പല്ലാര, ഹീത്വുഡ്, ഫോറസ്ററ് ലേക്കിന്റെ ഒരു ഭാഗം എന്നിവ ചേർന്നതാണ് കാലംവേൽ വാർഡ്.

അതേസമയം, മേയർ തിരഞ്ഞെടുപ്പിൽ ലിബറൽ നാഷണൽ പാർട്ടിയുടെ അഡ്രിയാൻ ഷ്രിന്നെർ ആധികാരിക വിജയത്തോടെ ഭരണം നിലനിർത്തി.