സിഡ്‌നി മിൻഡോ ക്ഷേത്രത്തിൽ OHM-ന്റെ നേതൃത്വത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു.

സിഡ്‌നി മിൻഡോ ക്ഷേത്രത്തിൽ OHM-ന്റെ നേതൃത്വത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു.

സിഡ്‌നി: സിഡ്‌നിയിലെ മിൻഡോ ക്ഷേത്രത്തിൽ ഓർഗനൈസെഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (OHM) നേതൃത്വത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു. രാവിലെ ആരംഭിച്ച ചടങ്ങിൽ ധാരാളം സ്ത്രീകൾ ഭക്തിയോടുകൂടി പങ്കു ചേർന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. ഇന്ന് ലോകത്തിന്റെ പല കോണുകളിലും, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ മലയാളികൾ ഉള്ള ഇടങ്ങളിലും, വീടുകളിലും മറ്റും ആറ്റുകാൽ പൊങ്കാല നടക്കാറുണ്ട്.