ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ഇന്ത്യൻ സമയം @ 06.04 PM ന്; ലൈവ് കാണാം

ചാന്ദ്രദൗത്യങ്ങള്‍ക്ക് അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 മുത്തമിടാന്‍ മണിക്കൂറുകള്‍ മാത്രം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയാറെടുക്കുകയാണ്.

ഈ ഐതിഹാസിക നിമിഷത്തിന് സാക്ഷിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലൈവ് സ്ട്രീമിങും ഉണ്ടാവുമെന്ന് ഐ എസ് ആർ ഓ അറിയിച്ചു.

Please click the link to know more:
ISRO >>
YouTube Link >>

റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25-ന്റെ കഴിഞ്ഞ ദിവസമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയോടെയാണ് ചാന്ദ്രയാന്‍ ദൗത്യത്തെയും ശാസ്ത്രലോകം വീക്ഷിക്കുന്നത്. ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന റോവർ. പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ. അങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം.

ലാൻഡറിനെ ചാന്ദ്ര ഭ്രമണം വരെ എത്തിച്ച ശേഷം വേർപിരിഞ്ഞ പ്രൊപ്പൽഷൻ മൊഡ്യൂളിപ്പോൾ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. SHAPE അഥവാ Spectro-polarimetry of HAbitable Planet Earth (SHAPE) എന്ന ഒരേയൊരു പേ ലോഡാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം. ഇപ്പോൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ. അത് കൊണ്ടാണ് ഇക്കുറി പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ഉപകരണങ്ങൾ ഇല്ലാത്തത്. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ വഴിയാണ് ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുകയും ചെയ്യുക.

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ താരം ലാൻഡറാണ്. നാല് പേ ലോഡുകളാണ് ലാൻഡറിലുള്ളത്.
1). റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പ‍ർസെൻസിറ്റീവ് ഐയണോസ്ഫിയ‍‌‌‌‌ർ ആൻഡ് അറ്റ്മോസ്ഫിയ‍ർ അഥവാ രംഭ. ലാൻഡറിന്റെ മുകളിലുള്ള ദണ്ഡ് പോലെയുള്ള വസ്തുവാണ് ഈ ഉപകരണം. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയെ പറ്റി പഠിക്കാനുള്ള ഉപകരണമാണിത്.
2). ചന്ദ്ര സ‍ർഴേസ് തെർമോ ഫിസിക്കൽ എക്സ്പെരിമന്റ് അഥവാ ചാസ്റ്റേ. (Chandra’s Surface Thermophysical Experiment-ChaSTE ). ചന്ദ്രന്റെ ധ്രുവ പ്രദേശത്തെ മണ്ണിലെ താപ വ്യതിയാനം പഠിക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഉപരിതലത്തിൽ പത്ത് സെന്റീമീറ്റർ ഒരു കുഴിയുണ്ടാക്കി, ചന്ദന്റെ മണ്ണിലെ ചൂട് അളക്കുകയാണ് ഈ ഉപകരണം ചെയ്യുക. നാല് കിലോഗ്രാം ഭാരമാണ് ഈ ഉപകരണത്തിനുള്ളത്.
3). ഇൻസ്ട്രുമെന്റ് ഫോ‌‌‌ർ ലൂണാർ സീസ്മിക് ആക്റ്റിവിറ്റ് അഥവാ ഇൽസയാണ് (Instrument for Lunar Seismic Activity -ILSA) മറ്റൊരു ഭാ​ഗം. ചന്ദ്രോപരിതലത്തിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഉപകരണമാണിത്. ചന്ദ്രോപരിതലത്തിൽ ഉൽക്കകളൊക്കെ പതിക്കുമ്പോൾ അതുണ്ടാകുന്ന പ്രകമ്പനങ്ങൾ രേഖപ്പെടുത്താൻ ഇൽസയ്ക്ക് കഴിയും.
4). ലേസ‍‌ർ റിട്രോറിഫ്ലക്റ്റ‍ർ അറേ (LASER Retroreflector Array -LRA) നാസയിൽ നിന്നുള്ള പേ ലോഡ്. ദൗത്യത്തിൽ വിദേശ രാജ്യത്തുനിന്ന് ഉപയോ​ഗിക്കുന്ന ഏക ഭാ​ഗവും ഇതുതന്നെ. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം അളക്കാനുള്ള ഒരു സംവിധാനമാണിത്.

കൂടുതൽ കരുത്തേറിയ കാലുകളും കൂടുതൽ മെച്ചപ്പെട്ട സെൻസറുകളും കൂടുതൽ കാര്യക്ഷമമായ സോഫ്റ്റ്‍വെയറുമായാണ് ഇത്തവണ ഇസ്രൊ ലാൻഡറിനെ ഒരുക്കിയിരിക്കുന്നത്. ലാൻഡറിന് അകത്താണ് ഈ ദൗത്യത്തിലെ എറ്റവും ഭാരം കുറഞ്ഞതും എന്നാൽ പ്രധാനവുമായ ഭാ​ഗമുള്ളത്. ചന്ദ്രയാൻ മൂന്ന് റോവ‍ർ. വെറും 26 കിലോ മാത്രം ഭാരമുള്ള ഈ ചെറു റോബോട്ടിലുള്ളത് രണ്ട് പേ ലോഡുകളാണ്. ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസ‍ർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പും ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആൽഫ പാ‍‌ർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്ററുമാണ് റോവറിന്റെ പ്രധാന ഭാ​ഗങ്ങൾ. റോവറിന്റെ പിൻ ചക്രങ്ങളിൽ അശോക സ്തംഭവും ഇസ്രൊയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്പോൾ ഈ മുദ്രകൾ ചന്ദ്രന്റെ മണ്ണിൽ പതിയും.

Please click the link to know more:
ISRO >>
YouTube Link >>

Puthupally ByElection >>