സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡിന്നർ നെറ്റ് സംഘടിപ്പിച്ചു.

സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡിന്നർ നെറ്റ് സംഘടിപ്പിച്ചു.

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്റെ നേതൃത്വത്തില്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചു. ഫോക്നര്‍ സെന്‍റ് മാത്യൂസ് പാരീഷ് ഹാളില്‍ നടന്ന ഡിന്നര്‍ നൈറ്റില്‍ 400 -ഓളം പേര്‍ പങ്കെടുത്തു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍, വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എം.പി, ഹ്യൂം കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗ്ഗീസ് വാവോലില്‍ എസ്.എം.സി.സിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസ്കാരിക അവബോധത്തിന്റെയും ഏകീകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു.

ഒക്ടോബര്‍ ഏഴിന് നടക്കുന്ന എസ്.എം.സി.സി. ഫെസ്റ്റിനുള്ള പതിനയ്യായിരം ഡോളറിന്റെ ഗ്രാന്‍റ് ബ്രോണ്‍വിന്‍ ഹാഫ്പെന്നി എം.പി. പ്രഖ്യാപിച്ചു. എസ്.എം.സി.സി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്റെ നേതൃത്വത്തില്‍ നല്കുന്ന സിറോ മലബാര്‍ ഓസ്ട്രേലിയന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫാ. വര്‍ഗീസ് വാവോലില്‍ വിശദീകരിച്ചു. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗ്ഗീസ് വാവോലില്‍, ഫാ. ജെയിംസ് അമ്പഴത്തിങ്കല്‍, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ, സെക്രട്ടറി ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ്, ബോപ്പിന്‍ ജോണ്‍, ഷാജി ജോസഫ്, ടിജൊ ജോസഫ്, വിജൊ ജോസ്, ജിമ്മി ജോസഫ്, ഷിബു വര്‍ഗ്ഗീസ്, ബിജു മാത്യു, ഷിജി ജോസഫ്, സാബു ജോർജ്, സുബിന്‍ ജോസഫ് എന്നിവര്‍ ഡിന്നര്‍ നൈറ്റിന് നേതൃത്വം നല്കി.