‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി.

‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി.

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്, വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ചിത്രത്തിലെ പുതിയ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി. Watch Video

‘കാലമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം മണികണ്ഠൻ അയ്യപ്പയാണ്. ജ്യോതിഷ് ടി കാശിയുടെ വരികൾ ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും, മുഹമ്മദ് മഖ്ഭൂൽ മൻസൂറും ചേർന്നാണ്. ജൂലായ് 21-ന് റിലീസിന് എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ഒരുങ്ങുന്നത് എന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രം കുടുംബ പ്രേക്ഷകർക്ക് പുതിയ അനുഭവമാവും. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

‘ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും”! തരംഗമായി ‘തീപ്പൊരി ബെന്നി’ ടീസര്‍