ജൂലൈ മാസത്തെ ഒടിടി റിലീസുകൾ.

ജൂലൈ മാസത്തെ ഒടിടി റിലീസുകൾ.

നവ്യ നായർ–സൈജു കുറുപ്പ് ചിത്രം ‘ജാനകി ജാനേ’, മാത്യു–നസ്‍ലിൻ കൂട്ടുകെട്ടിലെത്തിയ ‘നെയ്മർ’, അനുരാഗം എന്നിവയാണ് ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ. തമിഴിൽ നിന്നും വീരൻ, ഗുഡ്നൈറ്റ്, പോർ തൊഴിൽ എന്നീ സിനിമകളും ഈ മാസം റിലീസ് ചെയ്യുന്നു.

ഗുഡ്നൈറ്റ്: ജൂലൈ 3: ഹോട്ട്സ്റ്റാർ
കെ. മണികണ്ഠൻ, മീത രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനായക് ചന്ദ്രശേഖരൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. മോഹൻ എന്ന യുവാവിന് കൂർക്കം വലി മൂലം ഉണ്ടാകുന്ന ജീവിത പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

അനുരാഗം: ജൂലൈ 7: എച്ച് ആർ ഒടിടി
അശ്വിൻ ജോസ്, ഗൗരി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രം. പുതിയ ഒടിടി പ്ലാറ്റ്ഫോമായ എച്ച് ആർ ഒടിടി-യിലൂടെയാകും ചിത്രം റിലീസിനെത്തുക. ഗൗതം വാസുദേവ മേനോൻ, ജോണി ആന്റണി, ദേവയാനി, ഷീല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ബ്ലൈൻഡ്: ജൂലൈ 7: ജിയോ സിനിമ
സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്ലൈൻഡ് എന്ന ചിത്രം ജൂലൈ ഏഴ് മുതൽ ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീം ചെയ്യുന്നു. ഇതേപേരിൽ 2011 -ൽ റിലീസ് ചെയ്ത കൊറിയൻ സിനിമയുടെ റീമേക്ക് ആണിത്. ഷോമി മഖിജയാണ് സംവിധാനം.

ദ് പോപ്സ് എക്സോസിസ്റ്റ്: ജൂലൈ 7: നെറ്റ്‌ഫ്ലിക്സ്
വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റിന്റെ കഥ പറയുന്ന ചിത്രത്തിൽ റസൽ ക്രോ നായകനായി എത്തുന്നു. ജൂലിയസ് അവെറി സംവിധാനം ചെയ്യുന്ന ചിത്രം വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റ് ആയിരുന്ന വൈദികൻ ഗബ്രിയേലെ അമോർത്തിന്റെ കഥയാണ് പറയുന്നത്.

ജാനകി ജാനേ: ജൂലൈ 11: ഹോട്ട്സ്റ്റാർ
സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ഫാമിലി എന്റർടെയ്നർ. അനീഷ് ഉപാസനയാണ് സംവിധാനം. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

പോർ തൊഴിൽ: ജൂലൈ 21 : സോണി ലിവ്
ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം. വിഘ്നേശ് രാജയാണ് സംവിധാനം. ചിത്രം ബോക്സ്ഓഫിസിൽ 50 കോടി കലക്‌ഷൻ നേടിയിരുന്നു.