മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു.

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു.

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവക സമൂഹം ഒന്നുചേർന്ന്, മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മാസം 5-)0 തിയതി നടക്കുന്ന ഇടവക ദിനത്തിനോടും, കൂടാരയോഗ വാർഷികത്തിനോടും അനുബന്ധിച്ചാണ് ഇടവകാംഗങ്ങൾ മാർഗ്ഗംകളി നടത്തുന്നത്.

ക്നാനായ തനതു കലാരൂപമായ മാർഗ്ഗംകളി, ഓസ്ട്രേലിയൻ മണ്ണിലും ഇതിനോടകംതന്നെ വേരുറപ്പിച്ചു കഴിഞ്ഞതാണ്. കംഗാരുക്കളുടെ നാട്ടിലെ ക്നാനായ തലമുറകളിലേക്ക്, മാർഗ്ഗംകളി പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന, മെഗാ മാർഗ്ഗംകളി സംഘടിപ്പിച്ചിരിക്കുന്നത്.

അജുമോൻ കുളത്തുംതല, അലക്സ് ആന്റണി പ്ലാക്കൂട്ടത്തിൽ, സുനു ജോമോൻ കുളഞ്ഞിയിൽ, സിൽവി ഫിലിപ്പ് കമ്പക്കാലുങ്കൽ, ടിന്റു അനു പുത്തൻപുരയിൽ, അനിത ഷിനോയ് മഞ്ഞാങ്കൽ, സെലിൻ മനോജ് വള്ളിത്തോട്ടം, സിസി സിബി പുലികുത്തിയേൽ, വിൻസി ജോ ഉറവക്കുഴിയിൽ, ജോമോൾ എബ്രഹാം ഒറ്റക്കാട്ടിൽ, ജെറ്റിമോൾ സിജോ മൈക്കുഴിയിൽ, ജിസ്‌മി ജെസ്റ്റിൻ തൂമ്പിൽ, സൈനു സിറിൽ മൂലക്കാട്ട്, സീന ജോയ് ഉള്ളാട്ടിൽ, സൗമ്യ ഷിജോ പള്ളിക്കടവിൽ, സുജ സിജോ ചാലായിൽ, മെലിസ്സ ജോസഫ് ചക്കാലയിൽ, അനു തൊമ്മി മലയിൽ, ജോസ്‌മി ചിക്കു കുന്നത്ത്‌, ക്രിസ്റ്റി ബിജിമോൻ ചാരംകണ്ടത്തിൽ, നികിത ബോബി കണ്ടാരപ്പള്ളിൽ, എന്നിവർ കോർഡിനേറ്റർമാരായിക്കൊണ്ടാണ് മെഗാ മാർഗ്ഗംകളി നടത്തപ്പെടുന്നത്.

ക്നാനായ പൈതൃകത്തിന്റെയും, പാരമ്പര്യങ്ങളുടെയും, ആചാരാനുഷ്‌ഠാനങ്ങളുടെയും മഹാ വിളംബരം നടക്കുന്ന സംഗമവേദിയായ, ഈ മെഗാ മാർഗ്ഗംകളിയിൽ പങ്കെടുക്കുവാൻ, എല്ലാ ഇടവകാംഗങ്ങളെയും, ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ അറിയിച്ചു.