സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ്‌ ഇടവക പെരുന്നാളിന് കൊടിയേറി.

സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ്‌ ഇടവക പെരുന്നാളിന് കൊടിയേറി.

ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രിസ്‌ബേൻ റീജനിലെ രണ്ടാമത്തെ ദേവാലയവും, പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിൽ ഓഷ്യാനയിൽ തന്നെ ആദ്യം സ്ഥാപിതവുമായ സെന്റ് പീറ്റേർസ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് (നോർത്ത് വെസ്റ്റ് ബ്രിസ്‌ബേൺ) ദേവാലയത്തിന്റെ വലിയ പെരുന്നാളിന് കൊടിയേറി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ഷിനു ചെറിയാൻ വർഗീസാണ് കെടിയേറ്റ് നിർവ്വഹിച്ചത്. ട്രസ്റ്റി ആൽവിൻ രാജ്, സെക്രട്ടറി ജിലോ ജോസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ജൂലൈ ഒന്നിന് വൈകുന്നേരം വചന പ്രഘോഷണവും, മധ്യസ്ഥ പ്രാർത്ഥനയും ജൂലൈ രണ്ടിന് രാവിലെ കുർബ്ബാന, റാസ, പൊതുസമ്മേളനം, നേർച്ചവിളമ്പ്, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കുമെന്ന് പെരുന്നാൾ കൺവീനർമാരായ എലിസബെത് ഷോജി, അനീഷ് ജോയ് എന്നിവർ അറിയിച്ചു.