കുട്ടികഥ പറയുന്ന ‘ജീന്തോൾ’; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

കുട്ടികഥ പറയുന്ന 'ജീന്തോൾ'; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ഓഷ്യൻ കാസ്റ്റിൽ മീഡിയയുടെ ബാനറിൽ പി.എൻ സുരേഷ് നിർമ്മിച്ച് ജീ ചിറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജീന്തോൾ’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തീർത്തും കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദർശനങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന ‘ജീന്തോൾ’ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാൻ ഉതകുന്ന ആശയങ്ങൾ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അജീഷ് അശോകനാണ്. Watch Video

വിനായക് ശശികുമാർ, ധന്യ സുരേഷ് എന്നിവരുടെ വരികൾക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ടി.എൻ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജെ വിനയൻ, സൗണ്ട് ഡിസൈൻ: ജെഷ്വിൻ ഫെലിക്സ്, ഫോളി ആർട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്സിംഗ് & മാസ്റ്ററിംഗ്: കിരൺ ലാൽ, എൻ.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്സ്: ഇന്ദ്രജിത്ത് ഉണ്ണി, (ഐ.വി.എഫ്.എക്സ്) കളറിസ്റ്റ്: സെൽവിൻ വർഗീസ് (മാഗസിൻ മീഡിയ എന്റർടെയ്ൻമെന്റ്), മിക്സിംഗ് എഞ്ചിനീർ: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വർഗീസ്, മേയ്ക്കപ്പ്: രജനി വെങ്കിടേഷ്, ബിജി കസാ ഫ്ളോറ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. Watch Video

More Movie News >>