
കാൻബറ: ഇടവക മെത്രപൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ ഫിലോക്‌സീനോസ് എപ്പിസ്‌കോപ്പൽ സന്ദർശനത്തിനായി കാൻബറ ഇടവകയിൽ എത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനം ആയ കാൻബറയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ദേവാലയത്തിലെ വിശുദ്ധ കുർബാന ഇടവക മെത്രപൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുകയുണ്ടായി. വികാരി റവ. ഫാദർ. സന്ദീപ് എസ് മാത്യൂസ് അഭിവന്ദ്യ തിരുമേനിടൊപ്പം വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം കൊടുത്തു.