‘അകമലർ ഉണരുകയായി…’; പൊന്നിയിൻ സെൽവൻ-2 വിലെ പ്രണയ ​ഗാനം പുറത്തിറങ്ങി.

‘അകമലർ ഉണരുകയായി…’; പൊന്നിയിൻ സെൽവൻ-2 വിലെ പ്രണയ ​ഗാനം പുറത്തിറങ്ങി.

തെന്നിന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവൻ-2 വിന്റെ ആദ്യ ​ഗാനം പുറത്തിറങ്ങി. അകമലർ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് അണിയറ പ്രവർത്തകർ ഗാനം പുറത്തിറക്കിയിരിക്കുന്നത്. മലയാള ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ശക്തിശ്രീ ഗോപാലന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. മണിരത്‌നത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ഏപ്രിൽ 28-ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണിരത്‌നത്തിന്‍റെ സ്വപ്‌ന സിനിമയായിരുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്‌റ്റംബര്‍ 30-നായിരുന്നു തിയേറ്ററുകളിലെത്തിയത്. വിക്രം, ഐശ്വര്യ റായ്, തൃഷ, കാർത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത്കുമാർ, പ്രഭു, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ലാൽ, റിയാസ്ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.