
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ വടക്ക് കെർമഡെക് ദ്വീപുകളിൽ ഭൂകമ്പം. 7.1 തീവ്രതയാണ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. ലോകത്തിലെ രണ്ട് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളായ പസഫിക് പ്ലേറ്റിന്റെയും ഓസ്‌ട്രേലിയൻ പ്ലേറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ന്യൂസിലാൻഡിൽ ഭൂകമ്പ സാധ്യത നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് ന്യൂസിലൻഡിൽ നടക്കുന്നത്.