
ഓസ്‌ട്രേലിയ: പെർത്തിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാമത് രക്തസാക്ഷിത്വ ദിനമാചരിച്ചു. ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങൾ പങ്കെടുത്തു. പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ പ്രസിഡന്റ് പോളി ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ജിജോ ജോസഫ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജിജോ ജോസഫ്, സുഭാഷ് മങ്ങാട്ട് എന്നിവർ സംസാരിച്ചു. ട്രഷറർ പ്രബിത്ത് പ്രേംരാജ് നന്ദിയർപ്പിച്ചതോടെ ചടങ്ങ് അവസാനിച്ചു.