ഓസ്‌ട്രേലിയയിൽ അടുത്ത എട്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം.

ഓസ്‌ട്രേലിയയിൽ അടുത്ത എട്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം.

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിൽ അടുത്ത എട്ടു ദിവസം അതിതീവ്ര മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളിലും റെക്കോർഡ് മഴ ലഭിക്കുമെന്നും, ചില സ്ഥലങ്ങളിൽ താപനില കുത്തനെ കുറയുകയും അപകടകരമായ ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും ആണ് മുന്നറിയിപ്പ്. മോൺസ്റ്റർ സൂപ്പർസെൽ കൊടുങ്കാറ്റുകളും തീവ്രമായ മഴയും ബുധനാഴ്ച കിഴക്കൻ തീരത്തിന്റെ ഭൂരിഭാഗവും ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പുണ്ട്, ഇത് ന്യൂ സൗത്ത് വെയിൽസ്‌, ക്യൂൻസ്‌ലാൻഡ്, വിക്ടോറിയ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

ബുധനാഴ്ച മുതൽ തിങ്കൾ വരെ വടക്കൻ വിക്ടോറിയയിലും എൻഎസ്‌ഡബ്ല്യൂവിന്റെ ഭൂരിഭാഗവും ക്വീൻസ്‌ലാന്റിന്റെ ചില ഭാഗങ്ങളിലും 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരവധി നദികളിൽ ചെറുതും വലുതും ആയ വെള്ളപ്പൊക്ക സാധ്യതും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.