
മനില: ഉത്തര ഫിലിപ്പീന്‍സില്‍ 7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തലസ്ഥാനമായ മനിലയില്‍ ഉള്‍പ്പെടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. ഭൂമികുലുക്കത്തിൽ 4 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ബെഹുസ് അബലോസ് പറഞ്ഞു. പർവത പ്രദേശമായ അബ്ര പ്രവിശ്യയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.
1990-ൽ വടക്കൻ ഫിലിപ്പീൻസിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2000-ത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.