
സുരേഷ് ഗോപിയെ നായകനാക്കി രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ചിത്രത്തിന്റ സെക്കന്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം SG 251 എന്ന ടാഗിൽ ആണ് അറിയപ്പെടുന്നത്. വേറിട്ട ലുക്കിൽ ആണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൃതാവ് നീട്ടി വളർത്തി കൈയിൽ കത്തിയുമായിയുള്ള താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. സാൾട് ആൻഡ് പെപ്പർ ലൂക്കിൽ ആയിരുന്നു ഫസ്റ്റ് ലൂക്ക് പോസ്റ്ററിൽ താരം പ്രത്യക്ഷപെട്ടത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു റിവഞ്ച് ഡ്രാമയാണ് SG 251. എതിറിയല്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ദ്രുത വേഗത്തിൽ നടന്നു വരുകയാണ്. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് സി വടക്കേവീട്, മാർക്കറ്റിങ് – എന്റർടൈൻമെന്റ് കോർണർ