
78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അകാലത്തിൽ അന്തരിച്ച ചാഡ്‍വിക് ബോസ്മാന് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ചാഡ്‍വിക് ഈ നേട്ടം സ്വന്തമാക്കിയത്. ഡ്രാമാ വിഭാഗത്തിലെ മികച്ച നടിയായി ആൻഡ്ര ഡേ തിരഞ്ഞെടുക്കപ്പെട്ടു; ചിത്രം ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ക്ലോ ഷാവോ സംവിധാനം ചെയ്ത നോമാഡ് ലാൻഡ് നേടി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച സിനിമ (ഡ്രാമ): നോമാഡ്‍ലാൻഡ്.
മികച്ച സിനിമ (മ്യൂസികൽ/ കോമഡി): ബൊരാത് സബ്സീക്വന്റ് മൂവീഫിലിം
മികച്ച സംവിധായകൻ: ക്ലോ ഷാവോ (നൊമാഡ്‍ലാൻഡ്)
മികച്ച നടി (ഡ്രാമ): ആൻഡ്ര ഡേ (ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ)
മികച്ച നടൻ (ഡ്രാമ): ചാഡ്‍വിക് ബോസ്മാൻ (ബ്ലാക്ക് ബോട്ടം)
മികച്ച നടി (മ്യൂസികൽ/ കോമഡി): റോസമണ്ട് പൈക് (ഐ കെയർ എ ലോട്ട്)
മികച്ച നടൻ (മ്യൂസികൽ/ കോമഡി): സച്ചാ ബാരൺ കൊഹൻ (ബൊരാത് സബ്സീക്വന്റ് മൂവീഫിലിം)
മികച്ച സ്വഭാവ നടി: ജൂഡി ഫോസ്റ്റർ (മൗറീറ്റേനിയൻ)
മികച്ച സ്വഭാവ നടൻ: ഡാനിയൽ കലൂയ്യ (ജൂദാസ് ആന്റ് ബ്ലാക്ക് മിസിഹാ)
മികച്ച തിരക്കഥ: ആരോൺ സോർക്കിൻ (ദി ട്രയൽ ഓഫ് ദി ഷിക്കോഗോ 7)
മികച്ച വിദേശ ഭാഷ ചിത്രം– മിനാരി (സംവിധായകൻലീ ഐസക് ചംഗ്)
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച ഒറിജനൽ ഗാനം: ലോ സീ… (ദി ലൈഫ് എഹെഡ്)
മികച്ച ഒറിജനൽ സ്കോർ– സോൾ (ആനിമേഷൻ ചിത്രം)
മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)– ദി ക്രൗൺ (നെറ്റ്ഫ്ലിക്സ്)
മികച്ച ടെലിവിഷൻ സീരീസ് (മ്യൂസികൽ/കോമഡി)– ഷിറ്റ്സ് ക്രീക്ക്