ഗ്രേറ്റർ സിഡ്നി നിവാസികളോട് ‘അനിവാര്യമല്ലാത്ത’ യാത്രകൾ ഉപേക്ഷിക്കാൻ എൻ‌എസ്‌ഡബ്ല്യു പ്രീമിയർ

സിഡ്നി: ഗ്രേറ്റർ സിഡ്നിയിലെ നിവാസികളോട് “അനിവാര്യമല്ലാത്ത യാത്രകൾ ഉപേക്ഷിക്കാൻ” എൻ‌.എസ്‌.ഡബ്ല്യു പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ ആവശ്യപ്പെട്ടു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ വടക്കൻ ബീച്ചുകളിൽ എൻ.‌എസ്‌.ഡബ്ല്യു പ്രീമിയർ കടുത്ത ആരോഗ്യ ക്രമം പ്രഖ്യാപിച്ചു. സിഡ്നിയുടെ വടക്കൻ ബീച്ച് പ്രദേശങ്ങൾ ബുധനാഴ്ച വരെ ലോക്ഡൌണിലായിരിക്കും. “അവശ്യ കാരണങ്ങളാൽ” അല്ലാതെ ആളുകളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് ആവശ്യപ്പെട്ടു. ജോലി, വ്യായാമം, ഷോപ്പിംഗ് എന്നിവയാണ് വീടുവിട്ടിറങ്ങാൻ അനുവദിച്ചിരിക്കുന്ന കാരണങ്ങൾ. ഹോസ്പിറ്റാലിറ്റി വേദികൾ, ഫംഗ്ഷൻ സെന്ററുകൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടും. താൽക്കാലിക നിയന്ത്രണങ്ങളിൽ പരിഭ്രാന്തരാകരുതെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ ഗ്രേറ്റർ സിഡ്നിയിലുടനീളം നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാമെന്നും മിസ് ബെറെജിക്ലിയൻ മുന്നറിയിപ്പ് നല്കി.