
തിരുവനന്തപുരം ഉൾപ്പടെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറി. ജയ്പൂർ, ഗുവാഹത്തി എന്നവയാണ് മറ്റു രണ്ടെണ്ണം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഈ മൂന്ന് വിമാനത്താവളങ്ങളും പാട്ടത്തിന് നൽകാനുള്ള നിർദേശം ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകിയത്. വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും.