ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയും ശക്തമായ കാറ്റും

സിഡ്നി:  കനത്ത മഴയും ശക്തമായ കാറ്റും വലിയ തിരകളും തെക്കുകിഴക്കൻ, മധ്യ ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ തുടരും. ന്യൂ സൗത്ത് വെയിൽസ് തീരത്തെ ന്യൂന മർദ്ദം മൂലം ഇലവാറ, സൗത്ത് കോസ്റ്റ് എന്നിവിടങ്ങളിൽ കനത്ത മഴയാണ്. വെള്ളപ്പൊക്കം കാരണം ചില സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ചില സ്ഥലങ്ങളിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും 100 മില്ലിമീറ്റർ വരെ മഴ പെയ്തു. സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് തീവ്രമായ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ വ്യാഴാഴ്ച വരെ മഴ തുടരും. സംസ്ഥാനത്തൊട്ടാകെയുള്ള മിക്ക നദികളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്

സിഡ്നിയി മെട്രോപൊളിറ്റനിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഇന്ന്  രാവിലെയും മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം വിക്ടോറിയയിലും നാളെ മുതൽ  വ്യാഴാഴ്ച വരെ മഴ മിക്കവാറും പ്രതീക്ഷിക്കുന്നു.പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലുടനീളം ഈ ആഴ്ചയിൽ കൂടുതൽ മഴ പെയ്യാൻ  സാധ്യതയുണ്ട്, കൂടാതെ സൗത്ത് ഓസ്‌ട്രേലിയയുടെ മിക്ക ഭാഗങ്ങളിലും വ്യാഴാഴ്ച വരെ മഴ കാണും.