‘വരൻ സുന്ദരനാണ് ‘ ഒരുക്കങ്ങൾ പൂർത്തിയായി

സിഡ്‌നി – സിഡ്‌നിയില്‍  സംഘടിപ്പിക്കുന്ന ‘വരൻ സുന്ദരനാണ് ‘സിനിമാറ്റിക് സ്റ്റേജ് ഷോയുടെ ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായി സംവിധായകൻ പ്രിൻസ് ജോർജും കോ -ഓർഡിനേറ്റർ  പ്രശാന്ത് ജോർജും അറിയിച്ചു. കഴിഞ്ഞ നാലു മാസമായി നടന്നുവന്ന റിഹേഴ്സൽ ക്യാമ്പിന് ശനിയാഴ്ച പരിസമാപ്തിയാവും.ഏപ്രിൽ 2  ഞായറഴ്ച്ച  വൈകിട്ട് 4  മണിക്കു റൂട്ടി ഹിൽ RSL ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുന്ന   ഈ  സ്റ്റേജ് ഷോയിൽ എഴുപതിൽ പരം കലാകാരന്മാർ പങ്കെടുക്കും .നാടകം,സംഗീതം ,നൃത്ത ശില്പങ്ങൾ ,ചാക്ക്യാർ കൂത്ത് ,ഉപകരണ സംഗീതം തുടങ്ങിയ മേഖലകളെ കോർത്തിണക്കി ആധുനിക ശബ്ദ വെളിച്ച വിന്യാസങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപെടുമ്പോൾ ആസ്ട്രേലിയൻ മലയാള  കലാരംഗത്തെ  പുതിയ കലാ അനുഭവമായിരിക്കും എന്നു വിലയിരുത്തപ്പെടുന്നു  .

 

ഡിസയർ മോർഗേജ് സൊല്യൂഷൻസും മൂവ്   റിയൽറ്റിയുമാണ് ഷോയുടെ സ്‌പോൺസർമാർ. പരിമിതമായ ഗോൾഡ്   ടിക്കറ്റുകൾ മാത്രം അവശഷിക്കുന്നതു കൊണ്ട് ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും പെട്ടന്ന് സംഘടകരുമായി ബന്ധപ്പെടേണ്ടതാണ്.

 

വാര്‍ത്ത: ജെയിംസ്‌  ചാക്കോ