സെലെസ്റ്റിയൽ നൈറ്റ് ‘ ടിക്കറ്റ് വിൽപന ആരംഭിച്ചു

സിഡ്നി  :സിഡ്നി  ബെഥേൽ മാർത്തോമാ ഇടവകയുടെ  സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന  സംഗീത പരിപാടി ‘സെലെസ്റ്റിയൽ നൈറ്റ് -സീസൺ -2 ‘ വിന്‍റെ  ടിക്കറ്റ് വിൽപനയുടെ ഉത് ഘാടനം മാർത്തോമാ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ   ഗ്രീഗോറിയോസ്  മാർ സ്തെപ്പാനോസ് എപ്പിസ്കോപ്പ  നിർവഹിച്ചു.മാർച്ച് 19  ഞായറാഴ്ച ബെഥേൽ മാർത്തോമാ ദേവാലയത്തിൽ വെച്ച് നടന്ന  ചടങ്ങിൽ വികാരി റവ .തോമസ് കോശിയുടെയും കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഡോക്ടർ ജോൺ ജേക്കബ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

                                                               സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ  ഫൈനലിസ്റ്റും ,ക്രിസ്തീയ സംഗീതരംഗത്തെ പ്രശസ്ത ഗായകനുമായ ഇമ്മാനുവേൽ ഹെന്ററി ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നയിക്കുന്ന ഗാനമേളയാണ്‌ പരിപാടിയുടെ പ്രധാന ആകർഷണം.മലയാളം ,തമിഴ് ,ഹിന്ദി ഗാനങ്ങൾ കൂടാതെ  ഇംഗ്ലീഷ്  ഗാനങ്ങളും ഇമ്മാനുവേൽ ഹെന്ററിയും സംഘവും ആലപിക്കും .ഇതു കൂടാതെ വിവിധ നൃത്ത രൂപങ്ങൾ ,അക്കാപ്പെല്ല ,ഗായക സംഘo അവതരിപ്പിക്കുന്ന   ഗാനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.ആകർഷകമായ  സമ്മാനങ്ങൾ ഉൾപ്പെടുത്തിയ റാഫിൾ ഡ്രോയും പരിപാടിക്കിടയിൽ ക്രമീകരിച്ചിട്ടുണ്ട് .ടിക്കറ്റുകൾക്ക് ജോൺ തോമസ് 0411 667 084 ഷാജി തോമസ് 0402 038 492 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്