പെർത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പെർത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പെർത്ത്∙ പെർത്തിലെ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ചേർന്ന് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ത്യൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മൗന പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.

‘‘സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ സേവന പ്രവർത്തനങ്ങളെ അനുമോദിച്ചിട്ടുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടി. കഴിഞ്ഞവർഷം പ്രിയദർശിനി കേരളത്തിൽ ഉടനീളം നടത്തിയ 28 വീൽചെയർ വിതരണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നാലു വീൽ ചെയറുകൾ വിതരണം ചെയ്യുന്നതിന് അർഹരായ നാല് പേരെ കണ്ടെത്താൻ സഹായിച്ചതും’’ യോഗം അനുസ്മരിച്ചു.

പ്രസിഡന്‍റ് ജോജി തോമസ്, സെക്രട്ടറി നിജോ പോൾ, ഷാനവാസ് പീറ്റർ, സുഭാഷ് മങ്ങാട്ട്, ജിനീഷ് ആന്റണി, പോളി ചെമ്പൻ, ജിജോ ജോസഫ്, ശ്രീരേഖ ശ്രീകുമാർ, തോമസ് മാത്യു എ അനീഷ് ലൂയിസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍