വാളയാർ എന്നൊരു ദേശം. അവിടുത്തെ ഇടതിങ്ങിയ പച്ചിലച്ചാർത്തുകൾക്കിടയിൽ മാംസം വറ്റിമെലിഞ്ഞ കുറെ പാവപ്പെട്ട ദളിത് ആദിവാസികളുടെ കൊച്ചു കൊച്ചു വീടുകൾ. ദൈനം ദിനം സർവ്വ വേദനകളും കടിച്ചിറക്കി പട്ടിണിയിലും ദാരിദ്ര്യത്തിലും പ്രാണൻ നഷ്ടപ്പെടാത്ത കുറെ മനുഷ്യജന്മങ്ങൾ. അവർക്കിടയിൽ ഇളം പ്രായത്തിലുള്ള പെണ്കുട്ടികളെത്തേടിയെത്തുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കാട്ടാളന്
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടുന്നതുപോലെയാണ് ചിലരൊക്കെ വോട്ടുകൾ രേഖപെടുത്തുന്നത്. പാവങ്ങൾ കള്ളും കാശു൦ വാങ്ങി വോട്ടു ചെയ്യും. അതിന്റ ദുരന്തഫലമാണ് വാളയാറിൽ കണ്ടത്. ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളുടെ വേട്ടകളാണ്. ഇരകളാകുന്നത് പാവപ്പെട്ട ജനങ്ങൾ. ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടാനാണ് നമ്മൾ വോട്ടു ചെയ്യുന്നത്. ഇപ്പോൾ സംഭവിക്കുന്നത് ജീവനു പകരം അവർ ജീവനെടുക്കുന്നു. മനുഷ്യ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. ഇവിടെ വേട്ടയാടിയത് വാളയാറിലെ പാവപ്പെട്ട രണ്ടു പെൺകുട്ടികളെയാണ്. വോട്ടുകൾ രേഖപെടുത്തുന്നത് പൗരാവകാശമെങ്കിലും അത് വെല്ലുവിളിക്കാനും പ്രതിഷേധം രേഖപെടുത്താൻകൂടിയുള്ളതാണ്. സമൂഹത്തിൽ സ്ത്രീകളോട് പരാക്രമം കാട്ടുന്നവനും, അവനെ സംരക്ഷിക്കുന്നവനും, കൈക്കൂലിക്കാരനും, കൊള്ളയും കൊലയും നടത്തുന്നവർക്ക് കൂട്ടുനിൽക്കു
കാരൂർ സോമൻ