പെട്ടി നിറയെ പാട്ടുകൾ – paattupetti.com

മെല്‍ബണ്‍:ഒറ്റക്കിരിക്കുമ്പോഴും കാറിൽ യാത്രചെയുമ്പോഴും സ്വപ്നം കാണുമ്പോഴും , ചെറുതായൊന്നു മയങ്ങുമ്പോൾ പോലും ഹൃദയത്തെ തലോടുന്ന സുഖമുള്ള ഒരു പാട്ടുകേൾക്കാൻ ആർക്കാണ് ആഗ്രഹം തോന്നാത്തത് ?..

അങ്ങനെ കേൾക്കാൻ  സുഖമുള്ള പാട്ടുകളെല്ലാം ഒരു പെട്ടിയിലാക്കിയാലോ ? അപർണ ജോൺസ്, വർണ്ണ മേനോൻ, , അനു രൂപേഷ് എന്നീ മൂന്നു സുഹൃത്തുക്കളുടെ ,ഈ ഒരു സ്വപനത്തിൽ നിന്നുമാണ്  മെൽബണിൽ നിന്നും ‘പാട്ടുപെട്ടി ‘ പിറക്കുന്നത്.

മെൽബണിൽ നിന്നും ആരംഭിച്ച ‘പാട്ടുപെട്ടി ‘ എന്ന മലയാളം ഓൺലൈൻ റേഡിയോ സ്റ്റേഷൻ, ഏഴാം കടൽ  കടന്നു ലോകത്തിനകമാനം പ്രിയപ്പെട്ടതാവുകയാണ്. http://www.paattupetti.com  വെബ്സൈറ്റിലും   ആൻഡ്രോയിഡ് , ഐഒഎസ് പ്ലാറ്റഫോമിൽ ആപ്പുകൾ ആയും ഡൌൺലോഡ് ചെയ്യാവുന്ന  ‘പാട്ടുപെട്ടി ‘  ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മലയാളം റേഡിയോ ചാനൽ ആണ്.

ഗൃഹാതുരത്വം തുളുമ്പുന്ന മലയാളം പാട്ടുകളാണ് പാട്ടുപെട്ടിയിൽ നിറയെ.ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന എഴുത്തുകളും ആശംസകളും പാട്ടുപെട്ടി  ഒരു ആഗോള റേഡിയോ സ്റ്റേഷൻ ആവുന്നതിന്റെ സൂചനകളാണ്.‘അപർണ’ പാട്ടുപെട്ടിയുടെ പിന്നണിയിലാണെങ്കിൽ ,അനുവും വർണയും പാട്ടുപെട്ടിയുടെ ശബ്ദമാണ്, അവരവരുടെ  അഭിരുചിയുമായി പൊരുത്തപ്പെടുന്ന പരിപാടികളാണ് ഇരുവരും  കൈകാര്യം ചെയ്യുന്നത്.

സംഗീതത്തെയും സംഗീത സംവിധായകരെയും മറ്റും പരിചയപ്പെടുത്തുന്ന  പട്ടു മിഠായി പോലുള്ള പരിപാടികൾ  കൈകാര്യം ചെയ്യുന്നതോടൊപ്പം പ്രേക്ഷകർക്കുള്ള കത്തുകളും സൗഹൃദ സംഭാഷണങ്ങളും നിറഞ്ഞ ‘ഹലോ മൈഡിയർ സോങ് നമ്പർ ” പോലുള്ള പരിപാടികളും അനുവിന്റെ കൈകളിൽ ഭദ്രമാണ്.നമുക്ക് ചുറ്റും നടക്കുന്ന രസകരമായ സംഭവവികാസങ്ങൾ അവതരിപ്പിക്കുന്ന ‘സൂപ്പർ സർകീട്ട് ‘ സിനിമാ സംബന്ധമായ വാർത്തകൾ  കൗതുകത്തോടെ അവതരിപ്പിക്കുന്ന ‘ സ്റ്റാർ ടാക്കീസ് ” തുടങ്ങിയ ജനപ്രിയ പരിപാടികളാണ് വർണ്ണയുടെ കരുത്ത് .

പാട്ടുപെട്ടി മെല്ലെ മെല്ലെ കൂടുതൽ ആളുകളിലേക്ക്‌ എത്തുകയാണ്. ലാഭേച്ഛയില്ലാതെ മൂന്നു മലയാളി പെൺകുട്ടികൾ ആരംഭിച്ച ഒരു മികച്ച സംരംഭത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് മലയാളി പത്രം.