ഓൾ ഓസ്ട്രേലിയ മലയാളി വോളി ബോൾ ടൂര്ണമെന്റിൽ കാൻബറ ‘ ഗ്രീൻ ലീഫ്സ് ‘വിജയികളായി

കാൻബറ: ഓസ്‌ട്രേലിയയിലെ മലയാളി വോളി ബോൾ ടീമുകളെ ഉൾപ്പെടുത്തി ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടത്തിയ നാഷണൽ ടൂർണമെന്റിൽ കാൻബറ ഗ്രീൻ ലീഫ് വിജയികളായി. മെൽബൺ കെ. എസ് . സി ക്ലബിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഗ്രീൻ ലീഫ് പരാജയപ്പെടുത്തി. കാൻബറ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കാൻബറ സ്ട്രൈക്കേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റ് ആണിത്. മേൽറോസ് ഹൈ സ്കൂൾ വോളി ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിവിധ സ്റ്റേറ്റു കളിൽ നിന്നായി എട്ടോളം ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ ബേസ്ഡ് പ്ലേയർ ആയി ജെർവിൻ  ബാബു (ഗ്രീൻ ലീഫ്, കാൻബറ ), ബെസ്ററ് സെറ്റെർ ആൽബിൻ ആന്റണി (ന്യൂ കാസ്റ്റിൽ), ബെസ്ററ് സ്‌ട്രൈക്കർ മിഥുൻ വിൽ‌സൺ (ഗ്രീൻ ലീഫ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് വിജയികളായ ഗ്രീൻ ലീഫ് ടീമിന് കാൻബറ മലയാളി അസോസിയേഷൻ സ്പോൺസർ ചെയ്ത 1500  ഡോളർ ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക്  പോൾസ് ട്രാവെൽസ് സ്പോൺസർ ചെയ്ത 750 ഡോളർ സമ്മാനമായി നൽകി. മികച്ച കളിക്കാരനുള്ള സമ്മാനം കെന്നഡി പാട്ടുമാക്കിലും ബേസ്ഡ് സ്‌ട്രൈക്കർ, ബെസ്ററ് സെറ്റെർ എന്നിവർക്കുള്ള സമ്മാനം സി. എം. എ യും സ്പോൺസർ ചെയ്തു. വിജയികൾക്ക് കാൻബറ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ് സമ്മാനദാനം നടത്തി.    

വാർത്ത:ജോമി പുലവേലിൽ .