മോഹൻലാൽ ടീഷർട്ട് അണിഞ്ഞു ഫുട്ബോൾ ടീം

കാൻബെറ: മോഹൻലാൽ സ്റ്റാർ നൈറ്റിന്‍റെ   പ്രചരണാർത്ഥം കാൻബറ ഫുട്ബോൾ മത്സരത്തിൽ  മോഹൻലാൽ ടീഷർട്ടുകൾ അണിഞ്ഞു ടീം എത്തിയത് കാണികളെ ആവേശത്തിലാഴ്ത്തി. കാൻബെറയിൽ നിന്നും നൂറുകണക്കിനാളുകൾ  ആണ് മോഹൻലാൽ സ്റ്റാർ നൈറ്റ് കാണാൻ എത്തുക.

2018 ജൂൺ 9  ശനിയാഴ്ചയാണ് 3500 ലധികം പേർക്കിരിക്കാവുന്ന  ഒളിമ്പിക് പാർക്കിലെ ‘ക്വയ് സെന്റർ ‘ മോഹൻലാൽ സ്റ്റാർ നൈറ്റ് 2018 നു വേദിയാവുന്നത് . മോഹൻലാലിനെ കൂടാതെ MG  ശ്രീകുമാർ , ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, റഹ്മാൻ എന്നീ ഗായകരും , നൃത്തച്ചുവടുകളുമായി മീര നന്ദൻ , പ്രയാഗ മാർട്ടിൻ എന്നീ മുൻ നിര നായികമാരും  പ്രേക്ഷക മനസ്സ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ യും  മനോജ് ഗിന്നസ് , അനിൽ ബേബി , ദേവരാജ് തുടങ്ങയവരും  ,ലൈവ് ഓർക്കസ്ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളും അടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക.  നിരവധി സിനമകളുടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ  G S  വിജയൻ ആണ് ഷോയുടെ സംവിധായകൻ . ബിജു സേവിയർ ആണ് നൃത്ത സംവിധായകൻ.