ബ്രിസ്‌ബണിൽ തരംഗമായി മഞ്ജു വാരിയർ ഷോ: ഒരുക്കങ്ങൾ പൂർത്തിയായി: ഷോ മെയ് 6 ഞായറാഴ്ച

ബ്രിസ്‌ബേൻ: സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ പുതിയ തരംഗം തീർത്തു ബ്രിസ്ബനിൽ മഞ്ജു വാരിയർ ഷോ. ബ്രിസ്ബനിൽ മെയ് മാസം 6 – ആം തിയതി ഞായറാഴ്ച വൈകിട്ട് 5.30 നു സൗത്ത് ബ്രിസ്‌ബേൻ മാറ്റർ ഹോസ്പിറ്റലിന് പിറകു വശത്തുള്ള എഡ്മണ്ട് റൈസ് പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുന്ന മഞ്ജു വാരിയർ ഷോയുടെ ഒരുക്കങ്ങ്ൾ പൂർത്തിയായതായി സംഘടകർ അറിയിച്ചു. സ്ത്രീ ജനങ്ങളുടെ മികച്ച പിന്തുണയാണ് ഓസ്‌ട്രേലിയയിലുടനീളം ഈ ഷോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്രിസ്ബണിൽ പല ക്ലാസുകളിലും ചുരുങ്ങിയ സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആയതിനാൽ ടിക്കറ്റ് എടുക്കാൻ താല്പര്യമുള്ളവർ എത്രയും വേഗം www.magicmoon.com.au എന്ന സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കേണ്ടതാണെന്നു സംഘടകർ അറിയിക്കുന്നു.

മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ് ലാൻഡ് , മാജിക്‌മൂൻ എന്റർടൈന്മെന്റ്സ് ബ്രിസ്‌ബേൻ , മലയാളം ഇവെന്റ്സ് ഓസ്ട്രേലിയ എന്നിവർ സംയുക്തമായി നടത്തപ്പെടുന്ന ഈ ഷോയുടെ പ്രധാന സ്പോൺസർ Eldarado ഹോം ലോൺസ് ആണ്. കൂടാതെ NAB ഹോം ലോൻസ്, Target സോളാർ, Kalavara കാറ്ററിംഗ്‌സ്, ഓറിയോൺ ട്രാവെൽസ് , ഫ്ലൈ വേൾഡ് ട്രാവെൽസ് , പെപ്പർ ബൈറ്റ് ഹൈപ്പർ മാർക്കറ്റ്‌, Dosa Hut മൌണ്ട് ഗ്രാവറ്റ് ,ബ്രിസ് അക്കൗണ്ട്സ് , SRID ഓട്ടോമൊബൈൽസ്, Deli n’ Spice, V4 ഇമ്പോർട്സ് എന്നിവരും ഈ പരിപാടിയുടെ സ്പോന്സര്മാരായി ഈ ഷോയിൽ പങ്കാളികളാവുന്നു. സിംഗപ്പൂർ ഷോയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ണർ.

പരിപാടിയുടെ കോർഡിനേറ്റര്മാരായ ശ്രീ കൃഷ്ണൻ മേനോൻ , ശ്രീ ടോം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.          

മലയാളികളുടെ സ്വകാര്യ അഹങ്കാരവും അവർക്കു എന്നും പ്രിയങ്കരിയുമായ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ പ്രധാന ആകരഷണമാകുന്ന  ‘സ്നേഹപൂർവ്വം’ മഞ്ജു വാരിയർ ആൻഡ് ഫ്രണ്ട്‌സ് എന്ന മെഗാ ഷോയിൽ പന്ത്രണ്ടാം വയസ്സ് മുതൽ വയലിൻ തന്ത്രികളിൽ ഫ്യൂഷൻ വിസ്മയം തീർക്കുന്ന, വേദികളിൽ തന്റെ വിരലുകളാൽ ഫ്യൂഷൻ സംഗീതമഴ  തീർക്കുന്ന വയലിൻ മാസ്റ്റർ ശ്രീ ബാലഭാസ്കറിനൊപ്പം A R റഹ്മാൻ ഷോയിലെ നിറ സാന്നിധ്യവും    , സുപ്രസിദ്ധ തെന്നിത്യൻ പിന്നണി ഗായകനുമായ, നാഷനൽ അവാർഡ് ജേതാവ് ശ്രീ നരേഷ് അയ്യർ കൂടിയാവുമ്പോൾ  പ്രേക്ഷകർ സംഗീതസാന്ദ്രമായ ഒരു സായംസന്ധ്യക്ക്‌  സാക്ഷികളാകും. ഇവരോടൊപ്പം മലയാളത്തിലെ ക്ലാസിക് ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ, സ്റ്റേജ് ഷോകളിലെ അടിപൊളി പെർഫോമറും കര്ണാടിക് സംഗീതജ്ഞയുമായ മഞ്ജരി, Indian Idol Junior എന്ന മ്യൂസിക് റിയാലിറ്റി ഷൗയിലൂടെ പ്രേഷകരുടെ ഹരമായി മാറിയ വൈഷ്ണവ് ഗിരീഷ്, ഇരട്ട ശബ്ദത്തിൽ (duet ) പാടി കാണികളെ അമ്പരപ്പിക്കുന്ന സ്റ്റേജ് ഷോകളിലെ  പവർ ബാങ്ക് ലക്ഷ്മി ജയൻ തുടങ്ങിയ അനുഗ്രഹീത ഗായകരും, അവരോടൊപ്പം ലീഡ് ഗിറ്റാറിസ്റ് ആയി എ ആർ റഹ്മാൻ ഷോയിൽ നിന്നും  മോഹിനി ഡേയ് ഉൾപ്പെടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രേശസ്തരായ  വാദ്യമേളക്കാരും ഒത്തു ചേരുമ്പോൾ   ‘സ്നേഹപൂർവ്വം’ മഞ്ജു വാരിയർ ഷോക്ക് പ്രേക്ഷകരായി എത്തുന്നവർ  ഇന്നേ  വരെ കണ്ടിട്ടില്ലാത്ത  ഒരു സംഗീത വിരുന്നിനായിരിക്കും സാക്ഷ്യം വഹിക്കുക.

 

നൃത്തവും, നാടകവും കൂടി മനോഹരമായി സമനയിപ്പിച്ച കുച്ചുപ്പുടിയും ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിച്ചേർന്ന ഭാരത നാട്യവും കൂടിയുമ്പോൾ നയനമനോഹരമായ ഒരപൂർവ്വ വിരുന്നാവും മഞ്ജു വാരിയർ ഷോ എന്നതിൽ സംശയമില്ല. പ്രശസ്ത കൊറിയോഗ്രാഫർ സുനിത റാവു നൃത്ത സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് നൃത്തങ്ങൾ ഈ പരിപാടിയുടെ മറ്റൊരാകർഷണമാണ്.  ജി. അശോക് കുമാറിന്റെ സംവിധാനമികവിലാണ് ‘സ്നേഹപൂർവ്വം’ എന്ന പേരിലുളള സ്റ്റേജ് ഷോ അരങ്ങിലെത്തുന്നത്.  സ്നേഹപൂർവത്തിനു ശബ്ദ ദൃശ്യ മികവേകുന്നത് ഫ്രാൻസിസും ക്യമിയോ ശ്രീകാന്തുമാണ്.

പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വളരെ മിതമായ നിരക്കിലാണ് ഈ ഷോയുടെ ടിക്കറ്റ് പ്രൈസ് എന്നതാണ് മഞ്ജു വാരിയർ ഷോയുടെ മറ്റൊരു പ്രെത്യേകത. പരിപാടിയുടെ സ്പോൺസേർസ് അകമഴിഞ്ഞു സഹകരിക്കുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നു മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ് ലാൻഡ്  പ്രസിഡന്റ് ശ്രീ അനിൽ സുബ്രമണ്വും കോർഡിനേറ്റർ ശ്രീ കൃഷ്ണൻ മേനോനും അറിയിച്ചു.സ്നേഹപൂർവ്വം പരിപാടി ഓസ്ട്രേലിയൻ നഗരങ്ങളായ പെർത്ത്, സിഡ്നി, മെൽബൺ, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ എത്തിക്കുന്നത് ജോബിൻ ജോയ് സേവ്യറിന്റെ നേതൃത്വത്തി ലുള്ള സമന്വയ ഈവെന്റ്സ് ആണ്. 

മലയാളീപത്രമാണ്   ബ്രിസ്ബനിലെ മഞ്ജു വാരിയർ ഷോയുടെ മീഡിയ പാര്‍ട്ണര്‍

വാർത്ത അയച്ചത്: ടോം ജോസഫ്