കൈരളി ബ്രിസ്ബേൻ വടംവലി മത്സരത്തിൽ വിസ്റ്റാർ മെൽബൺ ജേതാക്കൾ

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേനിന്‍റെ  ആഭിമുഖ്യത്തിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ മെൽബൺ വിസ്റ്റാർ ടീം ഒന്നാം സമ്മാനാർഹരായി. തുടർച്ചയായി 9–ാം തവണയാണ്  കൈരളി ബ്രിസ്ബേൻ ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജോഷി ചാക്കോ ലോൻതിയിൽ ആണ് വിസ്റ്റാർ ടീമിന്‍റെ   ക്യാപ്റ്റൻ.

വാര്‍ത്ത : ടോം ജോസഫ്‌