മാർത്തോമാ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു

സിഡ്‌നി: ഇരുപത്തിയഞ്ചു വർഷം പൂർത്തിയായ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകയുടെ പുതിയ ദേവാലയത്തിന്‍റെ  ശിലാസ്ഥാപന കർമ്മം അഭിവന്ദ്യ ജോസഫ് മാർത്തോമാ മെത്രാപോലിത്ത നിർവഹിച്ചു.ഹോർസെലി പാർക്കിൽ ഇടവക സ്വന്തമായി വാങ്ങിയ സ്ഥലത്തു മാർച്ച് 11 വൈകിട്ട് 4 മണിക്കാണ്  ചടങ്ങുകൾ നടന്നത് .തുടർന്ന്  ശിലാസ്ഥാപന ഫലക അനാച്ഛാദനവും അഭിവന്ദ്യ മെത്രാപോലിത്ത നിർവഹിച്ചു .

ഇടവക വികാരി റവ .തോമസ് കോശി ,സിഡ്‌നി സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ വികാരി ഫാദർ .തോമസ് വര്ഗീസ് ,റവ .ഷിജോയ് എബ്രഹാം സ്കറിയ ,ആർക്കിടെക്ട്  ജെഫ് ഡീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇടവക വൈസ് പ്രസിഡന്റ്  ജോർജ്  തോമസ് സ്വാഗതം  ആശംസിക്കുകയും ബിൽഡിംഗ് കമ്മറ്റി കൺവീനർ ജീവൻ ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഹോസ്‌സിലി പാർക്കിലുള്ള ഹോസ്‌സിലി ഡ്രൈവിലാണ് ഇടവക ഏഴരയേക്കർ സ്ഥലം സ്വന്തമാക്കിയത് .  ഇടവക ജനങ്ങളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമായി ഈ കഴിഞ്ഞ ജനുവരിയിലാണ് നിർമ്മാണ  അനുമതി ലഭിച്ചത് .നാനൂറിലധികം പേർക്കിരിക്കാവുന്ന ദേവാലയം ,ഓഡിറ്റോറിയം ,വിശാലമായ കാർപാർക്കിങ് ,സൺ‌ഡേ സ്‌കൂൾ ക്ലാസുകൾ ,വികാരിയുടെ താമസസ്ഥലം എന്നിവ ഉൾപ്പെടുന്ന ദേവാലയ സമുച്ചയത്തിന്‍റെ  നിർമ്മാണ   പ്രവർത്തനങ്ങൾ ഇതോടെ തുടക്കമായി. സഹോദരി സഭകളിൽനിന്നുൾപ്പടെ ഒരു വലിയ ജനാവലി ശിലാസ്ഥാപന ചടങ്ങുകൾക്ക് സാക്ഷിയാകുവാൻ എത്തിയിരുന്നു .

വാര്‍ത്ത: ജെയിംസ്‌ ചാക്കോ