അഖില ഓസ്ട്രേലിയ വടംവലി മത്സരം ഗോള്‍ഡ്‌കോസ്റ്റില്‍ മാര്‍ച്ച്‌ 11 ന്

ഗോൾഡ് കോസ്റ്റ്ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ  ആഭിമുഖ്യത്തിൽ അഖില ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു.പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം ഗോൾഡ് കോസ്റ്റിൽ അരുൺടേൽ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 11 ന് 9 മണിക്ക് ആരംഭിക്കും. മത്സരത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.ആവേശകരമായ മത്സരം  കാണുന്നതിനും കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങൾക്ക്: ഷാജി കുര്യൻ (പ്രസിഡന്റ്) : 0470538360, മെക്സൺ തോമസ് (സെക്രട്ടറി) , അജുമോൻ പോൾ : 0470324870, കുര്യൻ സ്കറിയ : 0450271508  എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത : സജീവ്‌ കുമാര്‍