രാജ്യം കുതിക്കുന്നു,ജനം കിതക്കുന്നു

ഈ വര്ഷം ഇന്ത്യയുടേതായിരിക്കും എന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്.ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന ബഹുമതി ഇന്ത്യ ഈ വര്ഷം  തിരിച്ചു പിടിക്കുമെന്നും വളര്ച്ചയില്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്നും  അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)  കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്ട്ടില്‍ പറയുന്നു. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാമതെന്നും പറയുന്നു. എന്നാല്‍ ഈ വളര്‍ച്ചയുടെ  ഉപഭോക്താക്കള്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും മാത്രമാണ്. രാജ്യത്തെ എഴുപത്തിയഞ്ച് ശതമാനത്തോളം  സമ്പത്ത് ഒരു ശതമാനം പേരിലേക്ക് കുമിഞ്ഞുകൂടിയെന്ന് ഓക്‌സ് ഫാം പുറത്തുവിട്ട റിപ്പോര്ട്ടില്‍ പറയുന്നു. വരുമാനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ നിലനില്ക്കുന്ന ഈ അസമത്വം ഇന്ത്യയില്‍ അനുവര്ത്തിച്ചുവരുന്ന  സാമ്പത്തിക വൈകല്യങ്ങളുടെ ഭാഗമാണ് . അതുകൊണ്ടാണ് ഇന്ത്യ വളരുമ്പോഴും സാധാരണക്കാരുടെ  ജീവിതം ദുരിതപൂര്ണ്മായി നിലനില്ക്കുന്നത്.ഇന്ധന വിലവര്ധനവിനെ തുടര്ന്നുകൊണ്ടുണ്ടായികൊണ്ടിരിക്കുന്ന  വിലക്കയറ്റത്തില്‍ ഏതാനും മാസങ്ങളായി ജനം പൊറുതിമുട്ടുകയാണ്. കുതിച്ചുയരുന്ന ഇന്ധനവിലക്കു മുന്നില്‍ പകച്ച് നില്ക്കുയാണ് ജനങ്ങള്‍. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ഇന്ത്യയിലാണ്. 

വില വര്ധനവിലൂടെ എണ്ണക്കമ്പനികള്‍ കോടികള്‍ കൊയ്യുമ്പോള്‍ കേന്ദ്ര സര്ക്കാരും  സംസ്ഥാന സര്ക്കാരുകളും കൈമലര്ത്തുകയാണ്. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ അതിന്‍റെ    ആനുകൂല്യം ഉപഭോക്താക്കള്ക്ക് നല്കാതിരുന്ന  എണ്ണക്കമ്പനികള്‍, ഇപ്പോള്‍ വിപണിയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വിലവര്ധനവില്‍ ജനങ്ങളെ പരമാവധി ചൂഷണം ചെയ്ത് അതിന്‍റെ    ലാഭവിഹിതം കേന്ദ്രസര്ക്കാറിന് നല്കികൊണ്ടിരിക്കുയാണ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇത്രെയും ഉയരാന്‍ മുഖ്യകാരണം മോദി സര്ക്കാര്‍ നാലുവര്ഷമായി കൂട്ടിക്കൊണ്ടിരിക്കുന്ന എക്സൈസ് നികുതിയാണ്. എക്‌സൈസ് നികുതി കുറക്കാതെ  സംസ്ഥാന സര്ക്കാരുകളോട് നികുതി കുറയ്ക്കാനാണ് കേന്ദ്രത്തിന്‍റെ    നിര്ദ്ദേശം. ചില  സംസ്ഥാന സര്ക്കാരുകള്‍ ഇതു ചെയ്തപ്പോള്‍ കേരള സര്ക്കാര്‍ അതിനും തയാറായില്ല. ജി.എസ്.ടി നടപ്പാക്കിയപ്പോൾ പെട്രോളിയം ഉൽപന്നങ്ങളെ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എണ്ണ വില കൂടുന്നതുകൊണ്ട് കേന്ദ്രത്തിലെന്നപോലെ സംസ്ഥാന ഖജനാവുകളിലേക്കുള്ള പണമൊഴുക്കും  കൂടും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധയിൽ കേരളത്തിന് താങ്ങും തണലുമായി നില്ക്കു്ന്നത്  പെട്രോളിൽ നിന്നും ഡീസലിൽ നിന്നുമുള്ള നികുതികളും പിന്നെ മദ്യവ്യവസായവുമാണ്. അത് കൊണ്ട് കേന്ദ്രത്തെ പഴി ചാരി സംസ്ഥാനവും ജനത്തെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നു. അങ്ങനെ ഇന്ധനവില കുതിക്കുമ്പോഴും ജനങ്ങളെ പിഴിയുന്നതില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുയാണ്.

സ്വന്തം തട്ടകമായ ഗുജറാത്തിലെ തിരഞ്ഞെടുപ്പിലും   ഇപ്പോള്‍ നടന്ന രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പുകളിലും  ബിജെപിക്ക് ഏറ്റ തിരിച്ചടി ജനങ്ങള്ക്ക് ഭരണത്തിലുള്ള  ‌അസംതൃപ്തി പ്രകടമാക്കുന്നതാണ്. ഗുജറാത്തില്‍ പ്രയാസപ്പെട്ട് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ സാഹചര്യമല്ല ബി.ജെ.പി ഭരണം നടത്തുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും നിലനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളില്‍  പറയുന്നത്.കര്‍ണ്ണാടകത്തില്‍ ഒരു പക്ഷെ ഭരണവിരുദ്ധ വികാരം തുണചേക്കാം.രാജസ്ഥാനിലും കര്ണ്ണാടകത്തിലും മധ്യപ്രദേശിലും ഈ വര്ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം രാജ്യത്ത് നടക്കാന്‍ പോകുന്ന  പൊതു തിരഞ്ഞെടുപ്പിലും മോദിക്കെതിരെ ജനം വിധി എഴുതിയാല്‍, അതിന്‍റെ  മുഖ്യ കാരണം ഇന്ധന വില വര്ദ്ധനവും വില കയറ്റവും ആയിരിക്കും. നോട്ടുനിരോധനവും ജി.എസ്.ടിയും വരുത്തിയ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന തീവെട്ടിക്കൊള്ള  അവസാനിപ്പിക്കാന്‍ മുന്‍ കൈഎടുത്തില്ലെങ്കില്‍ മോദിയുടെ രണ്ടാംമൂഴം എന്ന സ്വപ്നം നടക്കാന്‍ പോകുന്നില്ല എന്ന് ചുരുക്കം.

 

വാല്ക്കഷണം:     രാജ്യത്തിന്‍റെ  GDP ഉയരണമെങ്കിൽ പെട്രോളിയം ഉൽപ്പനങ്ങളുടെ വില കൂട്ടണം എന്നതാണ് ചിലരുടെ അഭിപ്രായം. കാരണം GDP എന്നാല്‍ Gas-Diesel-Petrol  index  എന്നാണ് ഇവര്‍ വിചാരിചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്ന നേപ്പാളില്‍ പെട്രോളിന് ഇന്ത്യയെക്കാളും കുറവാണു എന്നതാണ് ഏറ്റവും വലിയ തമാശ.