ആറ്റുകാൽ പൊങ്കാല @പെർത്ത്

പെര്‍ത്ത്: ആറ്റുകാൽ പൊങ്കാല -സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ ഭഗവതിക്ക് സ്ത്രീകൾ നൽകുന്ന നിവേദ്യമാണ് ആറ്റുകാൽ പൊങ്കാല .ആറ്റുകാൽ പൊങ്കാല സംബന്ധിച്ച് നിലനിൽക്കുന്ന പല ഐതിഹ്യങ്ങളിൽ പ്രധാനപ്പെട്ടത് ചിലപ്പതികാരവുമായി ബന്ധമുള്ളതാണ് .ചിലപ്പതികാരത്തിൽ  ഇളങ്കോ അടികൾ പാടിയതിൽ നിന്നും,കണ്ണകിയുടെ ഇശ്വരാവതാരമാണ് ആറ്റുകാൽ അമ്മ എന്ന് ഭക്തർ വിശ്വസിച്ചുപോരുന്നു .മധുരയെ ചുട്ടുചാമ്പലാക്കിയ ശേഷം കണ്ണകി കന്യാകുമാരി വഴി കേരളത്തിൽ എത്തിയെന്നും ,യാത്രാമധ്യേ ആറ്റുകാലിൽ എത്തുകയും അവിടെ ചൈതന്യമായി നിലകൊണ്ടു തന്റെ മക്കളായ പ്രജകളെ പരിപാലിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം .അമ്മയ്ക്കുള്ള കാഴ്ചയായി ഭക്തർ പൊങ്കാല സമർപ്പിക്കുന്നു .കുംഭമാസത്തിലെ പൂരം നാളിൽ പൊങ്കാല വരത്തക്കവിധം 9ദിനങ്ങൾക്ക് മുൻപുതന്നെ പൊങ്കാലയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കമാവും .കാപ്പുകെട്ടോടുകൂടി ആരംഭിക്കുന്ന ആദ്യദിനം മുതൽ പൊങ്കാല അർപ്പിക്കുന്ന ഒൻപതാം ദിനംവരെ ക്ഷേത്രത്തിൽ,”കണ്ണകി ചരിതം”പാരായണവും ഉണ്ടായിരിക്കും.പത്താംദിനം ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന വിളക്കുകെട്ടോടുകൂടി  ആ വർഷത്തെ പൊങ്കാല മഹോത്സവത്തിന് തിരശീല വീഴുകയായി.

നമ്മുടെ നാടിന്‍റെ  സംസ്കാരവും പൈതൃകവും നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ പരിചയപ്പെടുത്തണം എന്ന സദുദ്ദേശത്തിൽ കഴിഞ്ഞ വർഷം പെർത്തിൽ ആരംഭിച്ച ടീം  സംസ്കൃതി,ഈ വർഷവും ഭക്തി നിർഭരമായി പൊങ്കാല മഹോത്സവം കൊണ്ടാടുന്നു .മാർച്ച് 2,വെള്ളിയാഴ്ച ശ്രീ ബാലമുരുഗൻ ക്ഷേത്രങ്കണത്തിൽ രാവിലെ 9.30 മണിക്ക് അടുപ്പുവേട്ടോടു കൂടി പ്രാരംഭം കുറിക്കുന്ന പൊങ്കാലയിടീൽ,12മണിയോടുകൂടി നടക്കുന്ന നിവേദ്യ സമർപ്പണത്തോടുകൂടി പൂർത്തിയാകും .ഭക്തിനിർഭരമായ ചടങ്ങുകളിലേക്കും തുടർന്നുള്ള പ്രസാദമൂട്ടിലേക്കും നിങ്ങളോരോരുത്തരെയും ഞങ്ങൾ ക്ഷണിക്കുന്നു.

അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ,

ടീം സംസ്കൃതി .

 

 

 
Attachments area