സിഡ്നി ഒരുങ്ങുന്നു… താരരാജാവിനെ വരവേൽക്കാൻ….

സിഡ്നി: മലയാളത്തിന്‍റെ  എക്കാലത്തെയും മികച്ച നടൻ മോഹൻലാൽ ചരിത്രത്തിൽ ആദ്യമായി ഓസ്‌ട്രേലിയയിൽ ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കാൻ എത്തുന്നതും കാത്തിരിക്കുകയാണ് മലയാളികൾ. നാല് മാസങ്ങൾക്കപ്പുറം ഒരു ജൂൺ മാസ രാവിനെ ധന്യമാക്കാൻ താരരാജാവ് പറന്നെത്തുമ്പോൾ ഒപ്പം ഗായകരായ എം.ജി ശ്രീകുമാറും, റഹ്മാനും ,ശ്രേയ ജയദീപും, പ്രീതി വാരിയറും , ഹാസ്യതാരം  ഹരീഷ് പെരുമണ്ണയും സംഘവും, മനോജ് ഗിന്നസ്, അരുൺ, പ്രയാഗ മാർട്ടിൻ, മീര നന്ദൻ തുടങ്ങി 25 ഓളം പേരടങ്ങിയ  വൻ താരനിരയാണ് അണിനിരക്കുന്നത്.ജൂൺ 9  ശനിയാഴ്ച മൂവ്വായിരത്തില്പരം  ആളുകൾക്ക് ഇരിക്കാവുന്ന ഒളിമ്പിക് പാർക്കിലെ ക്വയ്‌ സെന്റർ ആണ് സത്യം ഇവന്റസും വി.ഐ .പി ഇവന്റ് വേൾഡും ചേർന്നൊരുക്കുന്ന മോഹൻലാൽ സ്റ്റാർ നൈറ്റ് -നു വേദിയാകുന്നത്. മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ജി സ് വിജയൻ ആണ് ഷോയുടെ സംവിധായകൻ.

റിഹേഴ്സൽ ക്യാമ്പിന് തുടക്കം

ജൂൺ 9  നെത്തുന്ന നക്ഷത്രരാവിന് 4  മാസങ്ങൾക്കു മുൻപേ കോപ്പുകൂട്ടുകയാണ് സംവിധായകൻ ജി സ് വിജയനും സംഘവും. കോമഡി സ്കിറ്റു കളുടെ പണിപ്പുരയിലേക്കാണ് ടീം ആദ്യം കടക്കുന്നത്. സംവിധായകൻ ജി സ് വിജയൻ , മനോജ് ഗിന്നസ്, അനിൽ ബാബു , ദേവരാജൻ, ആര്ടിസ്റ് കോ-ഓർഡിനേറ്റർ സിറാജ് ഖാൻ എന്നിവരാണ് ആദ്യവട്ടം ചർച്ചയിൽ പങ്കുകൊണ്ടത്.

ഫെബ്രുവരി  പകുതിയോടെ തന്റെ ഭാഗങ്ങൾക്കായി മോഹൻലാൽ റിഹേഴ്സൽ ക്യാമ്പിൽ എത്തും.ഓസ്‌ട്രേലിയയിലെ ആദ്യത്തെ യാത്രയിൽ മോഹൻലാൽ പാടുകയും ആടുകയും ഒപ്പം സ്കിറ്റിൽ അഭിനയിക്കുകയും ചെയ്യുമെന്ന വാർത്ത ആരാധകാരുടെ കാത്തിരിപ്പിനു ഊർജം പകരുകയാണ്.

മോഹൻലാലിന്‍റെ  ആദ്യ പ്രതികരണം

ഓസ്‌ട്രേലിയൻ യാത്രയെക്കുറിച്ചുള്ള മോഹൻലാലിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു

” ഡൌൺ അണ്ടർ ” എന്ന് വിശേഷിപ്പിക്കുന്ന നിങ്ങളുടെ രാജ്യത്തിലേക്ക് ഒരു കല സന്ധ്യ അവതരിപ്പിക്കുന്നതിനുള്ള എന്റെ ആദ്യത്തെ യാത്രയാണ് . പ്രകൃതി ഭംഗിയാ ൽ അനുഗ്രഹീതമായ ഓസ്‌ട്രേലിയയിലേക്കുള്ള എന്റെ യാത്ര ഏറെ വൈകി എന്നും എനിക്കറിയാം. ബെറ്റർ ലേറ്റ് തൻ നെവർ. ഞാനും ഗായകൻ എംജി ശ്രീകുമാറും ഒപ്പം ഇതര കലാകാരന്മാരുമായി ഒരു കലാവിരുന്ന് അവതരിപ്പിക്കാനായി ജൂൺ രണ്ടാം വരം അവിടെ എത്തുന്നു. ഈ കലാ സായാഹ്നങ്ങൾ ഒരു ഉത്സാവമാക്കി തീർക്കാൻ നിങ്ങളും ഉണ്ടാവില്ലേ ? ‘’

ടിക്കറ്റ് ബുക്കിംഗ്  തുടരുന്നു….

മോഹൻലാൽ സ്റ്റാർ നൈറ്റ് 2018 – ന്‍റെ  വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും വേണ്ടി mohanlal.com.au എന്ന വെബ്സൈറ്റ് ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 59$ മുതൽ 250$  വരെ ഏഴു ക്യാറ്റഗറികളിലായി ടിക്കറ്റ്ബൂത്ത് വഴി ആണ് ടിക്കറ്റുകൾ ഒരുക്കിയിരിക്കുന്നത്. മറ്റു ഷോകളിൽ നിന്നും വിഭിന്നമായി എല്ലാ ചാർജുകളും ഉൾപ്പെടെയാണ് ടിക്കറ്റ് പ്രൈസ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഡിസ്‌കൗണ്ട് ടിക്കയറ്റുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് സത്യരാജ് 0412211627 , വിപിൻ ദാസ് പീറ്റർ 0470293581 എന്നിവരുമായി ബന്ധപ്പെടുക. മോഹൻലാൽ സ്റ്റാർ നൈറ്റിന്‍റെ  മീഡിയ പാർട്ണർ ആണ് മലയാളിപത്രം.