സിഡ്നിയില്‍ എഴുത്തുപുര:സക്കറിയ നയിക്കും

സിഡ്നി: സക്കറിയ നയിക്കുന്ന എഴുത്തുപുര – എഴുത്തുകാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ശില്‍പ്പശാല ഫെബ്രുവരി 10,11 തീയതികളില്‍ മല്‍ഗോവ റിട്രീറ്റ്-കോണ്‍ ഫറന്‍സ് സെന്റെറില്‍ നടക്കും . ആസ്ട്രേലിയയിലെ വിവിധഭാഗങ്ങളില്‍ രൂപീകൃതമായ സാഹിത്യ കൂട്ടായ്മകളില്‍ നിന്നുള്ള എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ശില്‍ പ്പശാലയില്‍ പങ്കെടുക്കും . സാഹിത്യ സംഘങ്ങളുടെ കൂട്ടായ്മയായ ആസ്ട്രേലിയന്‍ മലയാളി ലിറ്റററി അസ്സോസിയേഷന്‍ (AMLA) ആണ്‌ എഴുത്തുപുര സംഘടിപ്പിക്കുന്നത്.

സിഡ്നി സാഹിത്യ വേദി,തൂലിക സാഹിത്യ വേദി-മെല്‍ബണ്‍ , കേളി-അഡ് ലൈഡ്,സംസ്കൃതി-കാന്‍ബറ എന്നീകൂട്ടായ്മകളിലെ പ്രവര്‍ത്തകര്‍ ശില്‍ പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. എഴുത്തു പുരയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 5 ന്‌ മുന്‍ പായി രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടുക: സന്തോഷ് ജോസഫ് – 0469897295,ജോണി സി മറ്റം -0421111739 ,  ജേക്കബ് തോമസ് -0403675382 , ലീന മേഴ്സി – 0422594596

വാർത്ത : സന്തോഷ് ജോസഫ്

Ph: 0061 469897295