ശ്രീ സന്തോഷ് നമ്പ്യാരുടെ “ഇൻ ബിറ്റ്വിൻ ദി തോട്സ്” ബുക്കിന്‍റെ പ്രകാശനം കണ്ണൂരിൽ

മെൽബൺ: മെൽബണിലെ പ്രശസ്ത മനഃശാസ്ത്ര ഗ്രന്ഥ രചയിതാവും, യോഗ & വെൽനെസ്സ് ടീച്ചറും, ന്യൂ വേ ഓഫ് ലിവിങ്, ഇന്റലക്ട് vs ഇന്റലിജൻസ്, ലൈഫ് എ മെഡിറ്റേഷൻ എന്നീ പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവും ആയ സന്തോഷ് നമ്പ്യാരുടെ പുതിയ മനഃശാസ്ത്ര ഗ്രന്ഥമായ “ഇൻ ബിറ്റ്വിൻ ദി തോട്സ്” പ്രകാശനം ജനുവരി 10 നു രാവിലെ 11 മണിക്ക് കണ്ണൂർ ഡി വൈ എസ് പി ബഹു. പി പി സദാനന്ദൻ നിർവഹിക്കുന്നു. കൈരളി ബുക്ക്സ് ആണ് പ്രസാധകർ. കടിഞ്ഞാൺ ഇല്ലാതെ പായുന്ന മനുഷ്യ മനസ്സിനെ തൊട്ടറിയാനും, പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന അശുഭ ചിന്തകളെ നല്ല രീതിയിൽ മാറ്റിയെടുക്കാനും, കുട്ടികൾക്കും രക്ഷിതാൾക്കും ഒരേ പോലെ ഇഷ്ടപെടുന്ന രീതിയിലുള്ള ക്ലാസുകളും, സെമിനാറുകളും അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയിട്ടുണ്ട് . മെൽബണിലെ ഗ്ലെൻ വെവേർലിയിൽ ആണ് സ്ഥിര താമസം. കണ്ണൂരിലെ എസ് എൻ പാർക്കിനു സമീപമുള്ള ബ്ലൂ നൈൽ ഹോട്ടലിൽ ആണ് ചടങ്ങുകൾ.

കൂടുതൽ വിവരങ്ങൾക്ക് http://www.santoshnambiar.com ഫോൺ: 0405 701 981

വാര്‍ത്ത: രൂപലാല്‍l