മെൽബൺ ഷേപ്പാർട്ടൻ മലയാളീ അസോസിയേഷന്‍റെ വാർഷീക പൊതുയോഗവും കുടുംബ സംഗമവും

മെൽബൺ: മെൽബൺ ഷേപ്പാർട്ടൻ മലയാളീ അസോസിയേഷന്‍റെ വാർഷീക പൊതുയോഗവും കുടുംബ സംഗമവും ഡിസംബർ 9 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ്‌ സ്മിജോ. ടി. പോൾ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിജോയ് വില്ലറ്റ് വാർഷീക റിപ്പോർട്ട്‌, അവതരിപ്പിക്കുകയും ട്രഷറർ റിജോ കാപ്പൻ വരവ് -ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. ക്ഷേമയുടെ പുതിയ ഭാരവാഹികളായി ജസ്റ്റിൻ ജൂബർട്ട് (പ്രസിഡന്റ്‌ ), സ്മിജോ. ടി. പോൾ (സെക്രട്ടറി ), അനൂപ് ജോയ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങൾ ആയി ടിജോ, നിബി, ജ്യോതി, റിക്കു, ജിജോയ്, ഷെറിൻ, ബോബി, മോൻസി, ടിറ്റോ, റിജോ, സാം, മിഥുല, ജിനോ, റെജിനോൾഡ്, ജോജി എന്നിവരെയും തിരഞ്ഞെടുത്തു. സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ