ഓസ്ട്രേലിയന്‍ ലിബറല്‍ പാര്ട്ടി  പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശി‍ച്ചു

കാന്ബെറ: ഓസ്ട്രേലിയന്‍ ലിബറല്‍ പാര്ട്ടി  പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ച് ചര്‍ച്ച നടത്തി. ടൂറിസം, വിദ്യാഭ്യാസം, സാങ്കേതികരംഗം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്ത്തിക്കുന്നതിനുള്ള സാദ്ധ്യതകള്‍ സംഘം മുഖ്യമന്ത്രിയുമായി സംസാരിച്ചു.ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി പ്രതിപക്ഷ നേതാവ് അലിസ്റൈര്‍ കോ എം.എല്‍.  എയുടെ നേതൃത്വത്തില്‍ മലയാളിയും ലിബറല്‍ പാര്ട്ടി  നേതാവുമായ ജേക്കബ്‌ വടക്കേടത്ത്, ജെയിന്‍ ഹയാറ്റ്,ഓസ്ട്രേലിയ- ഇന്ത്യ ബിസിനസ്‌ കൌണ്സിരല്‍ പ്രതിനിധി അന്ന പാലത്തിങ്കല്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അമര്ദീലപ് സിംഗ് എന്നിവരാണ്‌ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ സന്ദര്ശിച്ചത്.

കേരളത്തിലെ ടൂറിസം രംഗത്തെ അനന്തമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച്പ്രവര്ത്തിസക്കുന്നതിനുള്ള മാര്ഗടരേഖകള്‍ തയ്യാറാക്കുമെന്ന് ജേക്കബ്‌ വടക്കേടത്ത് പറഞ്ഞു. ഓസ്ട്രേലിയയിലെ തൊഴില്‍ മേഖലയില്‍ കേരളത്തിന്‌ ലഭിക്കാവുന്ന സാധ്യതകളും ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്ച്ചലകള്ക്കും മറ്റുമായി ഓസ്‌ട്രേലിയ സന്ദര്ശി്ക്കുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും, അധികം വൈകാതെ സന്ദര്ശനത്തിന് എത്താമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ജേക്കബ്‌ പറഞ്ഞു. 

 

വാര്‍ത്ത : ജോണ്‍സന്‍ മാമലശേരി