അയ്യപ്പ പടിപൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

മെൽബൺ: മകരവിളക്കിനോടനുബന്ധിച്ചു മെൽബണിൽ നടക്കുന്ന സ്വാമി അയ്യപ്പന്‍റെ  പടിപൂജയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. 41 ദിവസത്തെ കഠിന വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമായി  എരുമേലിയിൽ പേട്ടതുള്ളി  വാവരു സ്വാമിയെ തൊഴുതു പുണ്യനദിയായ  പമ്പയിൽ കുളിച്ച് ഗണപതി പൂജ  ചെയ്തു കാനന പാതയിലൂടെ നടന്നു നീലിമല കടന്നു ശരണഘോഷങ്ങളുടെ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി ശബരിഗിരി വാസനെ തൊഴുതു മാളികപ്പുറത്തമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന ഭക്തർ ഒരു ജന്മം  മുഴുവൻ അനുഗ്രഹം ലഭിക്കുന്നതായാണ്  കരുതിവരുന്നത്.

 

പടിപൂജ കൂടാതെ അഭിഷേകം, രണ്ടു മണിക്കൂർ തുടർച്ചയായി വിവിധ ഭാക്ഷകളിലുള്ള അയ്യപ്പ ഭജനയും കീർത്തനങ്ങളും, അരവണ പായസ വിതരണം, അന്നദാനവും ഉണ്ടായിരിക്കുന്നതാണ് .ജനുവരി14 ഞായറാഴ്ച വൈകിട്ട് 5 മുതൽ എപ്പിംഗിലെ വിഷ്ണു ദുർഗ ക്ഷേത്ര ഹാളിൽ വച്ചു പൂജനീയ രമേശ് കുരിക്കളുടെ നേതൃത്വത്തിൽ ആണ് പൂജാദി കർമ്മങ്ങൾ നടത്തുന്നത്. എഡ്യൂ കിങ്‌ഡം ക്രൈഗീബൺ, ലിബർട്ടി ലോൺ ആന്റ് ഫിനാൻസ് കമ്പനി, ഫ്ലൈ വേൾഡ് ട്രാവൽസ് ആൻഡ് മണി ട്രാൻസ്ഫർ, പ്രസ്റ്റീജ് പെർഫോമിംഗ് ആർട്സ് അക്കാദമി എപ്പിംഗ്, ഇന്ത്യ അറ്റ് ഹോം എപ്പിംഗ് എന്നിവരാണ് സ്പോൺസേർസ് . എസ് എൻ ജി എസ്  എയും മെൽബൺ അയപ്പ സേവാ സംഘവും സംയുക്തമായി നടത്തുന്ന ചടങ്ങിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയുന്നു. അർച്ചനക്കും അഭിഷേകത്തിനും മുൻ‌കൂർ ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ. ‭‭0450 964 057‬/0432 839 807/‭0413 238 548‬/0433 777 682

വാർത്ത: രൂപ്‌ലാൽ