കടലിന്‍റെ മക്കളുടെ കണ്ണീരൊപ്പാൻ മെൽബൺ സീറോ മലബാർ രൂപത

മെൽബൺ: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മെൽബൺ സിറോ മലബാർ രൂപത. നൂറുകണക്കിനാളുകളുടെ മരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും  തീരപ്രദേശങ്ങളിൽ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് രൂപതാധ്യക്ഷൻ ബോസ്കോ  പുത്തൂർ പിതാവ് അഭ്യർത്ഥിച്ചു.

രൂപതയുടെ എല്ലാ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും ഈ വരുന്ന ഞായറാഴ്ച വിശുദ്ധ കുർബാനക്കിടയിൽ പ്രത്യേകം പിരിവെടുത്ത് തക്കല സിറോ മലബാർ രൂപതയിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കും. വലയും  വള്ളവും കൃഷിയും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കർഷകരെയും സഹായിക്കാൻ എല്ലാവരും ഉദാരമായി നല്ല്കാൻ തയ്വാറാകണമെന്ന് പ്രത്യേകം പുറപ്പെടുവിച്ച സർക്കുലറിലൂടെ പിതാവ് ആവശ്യപ്പെട്ടു. 
 

വാര്‍ത്ത: പോൾ സെബാസ്റ്റ്യൻ.