ലോക കേരള സഭ സമ്മേളനത്തിൽ മെൽബൺ ഇടത്പക്ഷ മതേതര കൂട്ടാഴ്മയിൽ നിന്നും അഞ്ചു പേർ പങ്കെടുക്കുന്നു

മെൽബൺ : കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയിൽ മെൽബൺ ഇടത്പക്ഷ മതേതര കൂട്ടാഴ്മയിലെ അഞ്ചു പേർ പങ്കെടുക്കുന്നു . ജനുവരി 12 , 13 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ് . സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി , ദിലീപ് രാജേന്ദ്രൻ ,പ്രതീഷ് മാർട്ടിൻ , ഹയാസ് വെളിയംകോട് ,സോണിച്ചൻ മാമേൽ എന്നിവർക്ക് മെൽബൺ മതേതര കൂട്ടാഴ്മ കമ്മിറ്റി അംഗങ്ങൾ യാത്ര അയപ്പ് നൽകി .

ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.

വാത്ത : എബി പൊയ്ക്കാട്ടി