ഗുജറാത്തില്‍ നിലനില്പ്പി്നായുള്ള പോരാട്ടം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വന്നതോടെ രാജ്യം ആകാംഷയോടെ ആ ദിനത്തിനായി കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മോദിയുടെ അപ്രമാദിത്വം തുടരുമോ അതോ മോദി തുടങ്ങിയ ഗുജറാത്തില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധിയുടെ തിരിച്ചു വരവോ? പിച്ച വച്ചു വരുന്ന രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളാണോ അതോ മോദി-അമിത്ഷാ അച്ചുതണ്ടിന്റെച സംഘടനാ കരുത്താണോ വിജയിക്കാന്‍ പോകുന്നത്? ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചാല്‍ അടുത്ത ലോക്സഭാ തിരെഞ്ഞെടുപ്പില്‍ മോദിയെ വെല്ലുവിളിക്കാന്‍ ബി.ജെ.പിയിലോ പ്രതിപക്ഷത്തോ ആരും കാണില്ല എന്ന് നിശ്ചയിക്കാം,മറിച്ചായാല്‍ ബി,ജെ,പിയില്‍ മോദി-അമിത്ഷാ കൂട്ടുകെട്ടില്‍ അടിച്ചമര്ത്ത പ്പെട്ട പലരും പത്തി ഉയര്ത്തും . ഈ കൂട്ടുകെട്ടിനു അതോടെ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയും ചെയ്യും. ഗുജറാത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് പപ്പുവില്‍ നിന്നുള്ള മോചനം മാത്രമാവില്ല, കൊണ്ഗ്രെസ്സിന്റെക ചാരത്തില്‍ നിന്നുള്ള ഉയര്ത്തെപയുനെല്പ്പ്ന കൂടി ആയിരിക്കും.അങ്ങനെ എല്ലാം കൊണ്ടും നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഗുജറാത്തിൽ നടക്കാൻ പോകുന്നത്.

രണ്ടു പതിറ്റാണ്ടായി ബി.ജെ.പിയുടെ ഭരണത്തിൽ ആയിരിക്കുന്ന ഗുജറാത്തിൽ ഇക്കുറി കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ല. ഭരണവിരുദ്ധവികാരവും സാമ്പത്തികമേഖലയില തകര്ച്ചിയും ദേശീയ തലത്തില്‍ ബി.ജെ.പിയെ ക്ഷീണിപ്പിചിരിക്കുകയാണ്.നോട്ട് നിരോധനത്തിലെ പരാജയവും ജി.എസി.ടിയിലെ തോല്വിപയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് ദേശീയ തലത്തില്‍ കോട്ടം തട്ടിയതും,ഗുജറാത്തിനെ പിടിച്ചുലച്ച പട്ടേല്‍ ദളിത് പ്രക്ഷോഭങ്ങളും എല്ലാം ബി.ജെ.പിയെ പ്രധിരോധത്തിലാക്കിയിരിക്കുകയാണ്. നോട്ട് നിരോധനവും അതിനു പിന്നാലെ വന്ന ജി.എസ്.ടി.യും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി.അതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുകൂലമായി പ്രസ്താവനകള്‍ നടത്തികൊണ്ട് എൻഡിഎ ഘടകകഷിയായ ശിവസേന രംഗത്തെത്തിയത് ബിജെപിയെ സമ്മർദ്ദത്തിലാക്കി. പ്രധാന പ്രധാനമന്ത്രി പദം വരെ എത്തിച്ച സ്വന്തം തട്ടകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം നരേന്ദ്ര മോദിയ്ക്കും ,ഗുജറാത്തുകാരനായ അമിത് ഷായ്ക്കും ഏറെ നിര്ണാപയകമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ കാലതാമസം വന്നപ്പോള്‍ മോദി 11,000 കോടി രൂപയുടെ പദ്ധതികള്‍ ഗുജറാത്തിനായി പ്രഖ്യാപിച്ചത്. എന്നിട്ടും ഭരണകക്ഷിയായ ബി.ജെ.പിക്കു അനുകൂലമല്ല ഗുജറാത്തിലെ കാര്യങ്ങള്‍.

മറുവശത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ ഒരുങ്ങുന്ന രാഹുൽ ഗാന്ധിക്കു ജീവന്മരണ പ്രശ്നമാണു ഗുജറാത്ത് ഫലം. 1995-നു ശേഷം പച്ച തൊട്ടിട്ടില്ലാത്ത ഗുജറാത്തിൽ കഴിഞ്ഞ വര്ഷംു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായതും, രാജ്യസഭാ തെരഞ്ഞെടുപ്പിൽ നടന്ന അഭിമാന പോരാട്ടത്തില്‍ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞതും കോണ്ഗ്രെിസിന് പയറ്റാനുള്ള വീര്യം നല്കുലന്നു. മാത്രമല്ല മോദിയെ ഗുജറാത്തില്‍ തളയ്ക്കാന്‍ ഒ ബി സി നേതാവ് അൽപേഷ് താക്കൂർ , ദളിത്‌ നേതാവ് ജിഗ്നേഷ് മേവാനി, പട്ടേൽ സംവരണ വിഷയത്തില്‍ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ എന്നി മൂന്ന് ചെറുപ്പക്കാരുമായും കൂട്ടുചേര്ന്ന് ‌ വിശാലസഖ്യം രൂപീകരിക്കാന്‍ കോണ്ഗ്രസ്‌ ശ്രമിക്കുകയാണ്. ബര്ക്കിേലി യൂണിവേഴ്‌സിറ്റിയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെക്കുറിച്ച് നടത്തിയ തകര്പ്പേന്‍ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ ചര്ച്ചഗ ആയതും സമീപ കാലത്തെ പ്രവര്ത്ത്ന ശൈലിയിലൂടെ പക്വതയുള്ള ഒരു രാഷ്രീയ നേതാവായി മാറാന്‍ കഴിഞ്ഞതും, രാഹുലിനെ മോദിക്ക് ബദലായി വില്ക്കാ ന്‍ പറ്റിയ ഒരു ബ്രാന്ഡ്്‌ ആയി രൂപാന്തരപെടുത്തി. നിലപാടുകളിലും നടപടികളും നേരത്തെ പുലര്ത്തി യിട്ടുള്ള സ്ഥിരതയില്ലായ്മ രാഹുല്‍ ഗാന്ധി തുടരുമോ എന്നതാണ് രാഷ്ട്രീയ ഗോദയില്‍ ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.അങ്ങനെ കോണ്ഗ്ര സ്സും രാഹുല്‍ ഗാന്ധിയും നേടിയെടുത്ത അപ്രതീക്ഷിത മേല്ക്കൈയ് , ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നായിരുന്ന ഗുജറാത്തിനെ വീറും വാശിയും ഉള്ള പോരാട്ട വേദിയാക്കി. വിജയത്തിന് സാധ്യമായ എല്ല വഴികളും തേടുന്ന മോദി അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു തളയ്ക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്താലും രാഹുലിനും കോണ്ഗ്രാസിനും കഴിയുമോ എന്ന് ഗുജറാത്ത് ഫലം വരുമ്പോള്‍ അറിയാം.

വാല്‍ക്കഷണം : നോട്ട് നിരോധനവും ജി.എസ്.ടിയും മോദി സര്ക്കാരിനു പണി കൊടുത്തു.ഇന്ത്യയിൽ GST കൊണ്ട് വില കുറഞ്ഞ ഒരേ ഒരു സാധനം ബി.ജെ.പി മാത്രമാണ്. അതുപോലെ ഏപ്രില്‍ ഒന്നിന് പകരം നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ 8 ഇനി മുതല്‍ ഇന്ത്യയില്‍ വിഡ്ഢി ദിനമായി ആചരിക്കണം എന്നും ചിലര്‍ പറയുന്നുണ്ട്.