അദാനിയുടെ കൽക്കരി ഖനന പദ്ധതിക്ക്  ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ

ബ്രിസ്ബന്‍: അദാനി ഗ്രൂപ്പിന്‍റെ  കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ഓസ്‌ട്രേലിയയില്‍ സമരം കൂടുതല്‍ ശക്തമാകുന്നതിനിടെ പദ്ധതിക്ക്  ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ ആനസ്തേഷ്യ പാലഷുക്ക്  പ്രഖ്യാപിച്ചു. പദ്ധതിക്കെതിരെ രാജ്യമെങ്ങും ഉയരുന്ന  കടുത്ത എതിർപ്പിനെത്തുടർന്നാണു പ്രീമിയറിന്‍റെ  ഈ തീരുമാനം. മാത്രമല്ല  പ്രതിപക്ഷ പാര്‍ട്ടികളുടെ  എതിര്‍പ്പും പരിഗണിച്ചുള്ള പ്രഖ്യാപനമായിരിക്കാം.   അദാനി ഗ്രൂപ്പിന്‍റെ  കല്‍ക്കരി പദ്ധതി ക്വീൻസ് ലാൻന്ടില്‍ നടക്കാന്‍ പോകുന്ന ഇലക്ഷന്‍ പ്രചാരണത്തില്‍ ഇപ്പോള്‍ ഒരു മുഖ്യ വിഷയമായി മാറികഴിഞ്ഞു.

അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ക്വീന്‍സ ‌ലാന്‍ഡില്‍  ആരംഭിക്കുന്ന കാർമൈഖൽ കൽക്കരി ഖനിക്കെതിരെ കഴിഞ്ഞ മാസം  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്റ്റോപ്പ് അദാനി’ എന്നെഴുതിയ പ്ലാക്കാർഡുകളും ഉയർത്തിപ്പിടിച്ച് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. രാജ്യത്തെ അമ്പതു ശതമാനം ആളുകളും കല്‍ക്കരി ഖനനത്തിന് എതിരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .ഓസ്ട്രേലിയന്‍ സര്‍ക്കാരില്‍ നിന്ന് ലോൺ കിട്ടാതെ വന്നാല്‍  ചില ചൈനീസ് കമ്പനികളുമായി ലോണിനായി അദാനി ഗ്രൂപ്പ്‌ ചർച്ച നടത്തുവാൻ സാ‍ധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ